Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 5:08 AM GMT Updated On
date_range 2018-02-03T10:38:59+05:30ഭൂമി ഇടപാട്: കർദിനാളിനെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ കേസ് എടുക്കണമെന്ന ഹരജി കോടതി തള്ളി. കർദിനാൾ ജോർജ് ആലേഞ്ചരി, ഫാ.ജോഷി പുതുവ, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരെ എതിർകക്ഷികളാക്കി കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് പ്രസിഡൻറ് അഡ്വ.പോളച്ചൻ പുതുപ്പാറ നൽകിയ ഹരജിയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്. കേസ് സിവിൽ സ്വഭാവമുള്ളതാണെന്നും ഹരജിക്കാരന് സിവിൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജിയിലെ കാര്യങ്ങളും മൊഴിയും പൂർണമായി വിശ്വാസത്തിലെടുത്താൽ തന്നെ ക്രിമിനൽ കേസ് എടുക്കാൻ തക്ക ഒന്നും ഉള്ളതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് അഞ്ചുസാക്ഷികൾ നേരത്തേ ആവശ്യപ്പെെട്ടങ്കിലും ഇത് കോടതിയുടെ സമയം പാഴാക്കലാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളായ ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്ത്, ബിഷപ് ജോസഫ് പുത്തൻവീട്ടിൽ, ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.അഗസ്റ്റിൻ വേട്ടാളി, ഫാ. ജോസഫ് പാറേക്കാട്ടിൽ എന്നിവർക്കാണ് ഹാജരാവാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരുന്നത്. ഹാജരാവാൻ രണ്ടാഴ്ച അനുവദിക്കണമെന്ന് ഇവർക്കുവേണ്ടി അഭിഭാഷകർ ആവശ്യപ്പെെട്ടങ്കിലും കോടതി അനുവദിച്ചില്ല.
Next Story