Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൻ വിജ്ഞാൻ വികാസ്​...

ജൻ വിജ്ഞാൻ വികാസ്​ യാത്ര ജില്ലയിൽ

text_fields
bookmark_border
ആലപ്പുഴ: ആധുനിക സാങ്കേതികവിദ്യ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസ്ഥാന സർക്കാറി​െൻറ സഹകരണത്തോടെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ വികാസ് യാത്രക്ക് ജില്ലയിൽ തുടക്കമായി. ഫൗണ്ടേഷൻ ചെയർമാൻ ബാലഗോപാലി​െൻറ നേതൃത്വത്തിലുള്ള യാത്രസംഘത്തിന് ചെറിയനാട് പഞ്ചായത്തിൽ ജില്ലതല സ്വീകരണം നൽകി. വാദ്യമേളത്തി​െൻറ അകമ്പടിയോടെ പഞ്ചായത്ത് ഭരണസമിതി, സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്സ്, പൗരസംഘടനകൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ജൂനിയർ ബേസിക് സ്കൂളിൽ ചേർന്ന സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വിശ്വംഭര പണിക്കർ ഉദ്ഘാടനം ചെയ്തു. ചെറിയനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ അധ്യക്ഷത വഹിച്ചു. ചുനക്കര ജനാർദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ മീനാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ടി.എ. ഷാജി, ബഹദൂർഖാൻ, ദീപ സ്റ്റെനറ്റ്, യാത്ര കോഓഡിനേറ്റർ വി. പ്രതാപൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് േഗ്രസി സൈമൺ സ്വാഗതവും സെക്രട്ടറി ആർ. ബിജുകുമാർ നന്ദിയും പറഞ്ഞു. ഡിജിറ്റൽ വായനയുടെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കി ജനമൈത്രി പൊലീസിലെ കലാകാരന്മാർ നാടകം അവതരിപ്പിച്ചു. എസ്.െഎ കെ. നജ്മുദ്ദീ​െൻറ നേതൃത്വത്തിൽ ഒമ്പത് പേരടങ്ങുന്ന കലാസംഘം തിയറ്റർ സന്നാഹത്തോടെയാണ് 45 മിനിറ്റ് ദൈർഘ്യമുള്ള നാടകം അവതരിപ്പിച്ചത്. കരുവാറ്റ, പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തുകളിൽ സംഘം പര്യടനം നടത്തി. ശനിയാഴ്ച മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, തുറവൂർ, കുത്തിയതോട്, അരൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തുന്ന സംഘം അരൂരിൽനിന്ന് എറണാകുളം ജില്ലക്ക് കടക്കും. ശ്രീജയുടെ മരണം: മാതാപിതാക്കള്‍ പരാതി നല്‍കി ആലപ്പുഴ: ഇരവുകാട് വാര്‍ഡില്‍ 10ാം ക്ലാസ് വിദ്യാർഥിനി ശ്രീജ (14) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് പരാതിയിൽ പറയുന്നു. മാനസികപീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് നേരേത്ത മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ളതിനാലാണ് ട്യൂഷനെടുത്ത പ്രിന്‍സിപ്പലിനെതിരെ കേസെടുക്കാത്തതെന്നാണ് പരാതി. സമഗ്ര ആരോഗ്യ ഇൻഷുറൻസ്: യോഗം ഏഴിന് ആലപ്പുഴ: അടുത്ത സാമ്പത്തികവർഷത്തെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടത്തിപ്പിനെക്കുറിച്ച ആലോചനയോഗം ഏഴിന് രാവിലെ 11.30ന് കലക്ടറുടെ അധ്യക്ഷതയിൽ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story