Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:36 AM IST Updated On
date_range 1 Feb 2018 10:36 AM ISTമാക്കേകടവ്^നേരേകടവ് പാലം: സ്ഥലം ഏറ്റെടുക്കൽ ഉടൻ
text_fieldsbookmark_border
മാക്കേകടവ്-നേരേകടവ് പാലം: സ്ഥലം ഏറ്റെടുക്കൽ ഉടൻ പൂച്ചാക്കൽ: മാക്കേകടവ്-നേരേകടവ് പാലത്തിന് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടലുകൾ ജനപ്രതിനിധികൾ, കലക്ടർ എന്നിവരുമായി ചേർന്ന് നടത്തുമെന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയർ എം.എൻ. ജീവരാജ്. നിർമാണം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മാക്കേകടവിലെത്തി പാലം നിർമാണസ്ഥിതി പരിശോധിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. പാലം നിർമാണ ആവശ്യങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി പൂർണമായിട്ടില്ല. ഇതുമൂലം നിർമാണം മന്ദഗതിയിലാണ് ഇപ്പോൾ നടക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുമ്പ് തീരുമാനിച്ചതിൽനിന്ന് പ്രദേശവാസികൾക്ക് അനുകൂലമായ ചില മാറ്റങ്ങളും ധാരണകളും കരാറുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ ആലോചിക്കുന്നുണ്ടെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരയിലെ പൈലിങ്ങിന് പകരം ബോറിങ് നടത്തുക എന്നതാണ് പ്രധാനം. പൈലിങ്ങിെൻറ അത്രയും പ്രശ്നങ്ങൾ ബോറിങ്ങിൽ ഉണ്ടാവില്ല. കടവിന് സമീപം താമസിക്കുന്നവർക്ക് സഞ്ചരിക്കുന്നതിന് ആദ്യം ഒന്നര മീറ്റർ വഴി നൽകും. പാലം നിർമാണത്തിനുശേഷം മൂന്ന് മീറ്റർ സർവിസ് റോഡ് നൽകും. പ്രദേശവാസികളുടെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും വ്യവസായ സ്ഥാപനം അവിടെനിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് പ്രവർത്തിപ്പിക്കാനും സഹായം നൽകും. പാലം നിർമാണമേഖലയും വീടുകളും തമ്മിൽ ഷീറ്റ് ഉപയോഗിച്ചുള്ള മതിൽ സ്ഥാപിച്ച് സംരക്ഷിക്കും. അമിത ശബ്ദം, പൊടിശല്യം തുടങ്ങിയവ ഇതുമൂലം ഒഴിവാകും. അത്യാവശ്യ സമയങ്ങളിൽ ഒഴികെ രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ പാലം നിർമാണം നടത്താനും ധാരണയുണ്ട്. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ബി. വിനു, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ റിജോ തോമസ് മാത്യു, അസി. എൻജിനീയർ എം.എസ്. സചിൻ, ജോസഫ് തരകൻ, സണ്ണി മണലേൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഹയർ സെക്കൻഡറിയെ തകർക്കാൻ അനുവദിക്കിെല്ലന്ന് ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ മറവില്‍ സംസ്ഥാനത്ത് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കൻഡറിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എ.എച്ച്.എസ്.ടി.എ ജനറല്‍ സെക്രട്ടറി എസ്. മനോജ്. ഒരുപറ്റം സ്വാശ്രയ വിദ്യാഭ്യാസ ലോബിക്കുവേണ്ടി സര്‍ക്കാര്‍ വക്കാലത്ത് എടുക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. ഹയര്‍ സെക്കൻഡറിയുടെ അസ്തിത്വം തകര്‍ക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ മേഖലയിലെ മുഴുവന്‍ സംഘടനകളെയും ചേര്‍ത്ത് സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദ സ്പർശം അരൂർ: എരമല്ലൂർ ഗാന്ധിജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വിവേകാനന്ദ സ്പർശം പരിപാടി നടത്തി. സ്വാമി വിവേകാനന്ദെൻറ കേരള സന്ദർശനത്തിെൻറ 125ാം വാർഷിക ഭാഗമായിട്ടായിരുന്നു പരിപാടി. സി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജി. രവീന്ദ്രൻ, പി.പി. സുരേന്ദ്രൻ, കെ.എൻ. മോഹനൻ, ആർ. വേണു, ടി.എസ്. ശ്രീജിത്ത്, ടി.ഡി. അരവിന്ദാക്ഷൻ, പി.ബി. വിനോദ് കുമാർ, ലൈബ്രേറിയൻ കെ.ഡി. ആശ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story