Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈക്കൂലിക്കേസിൽ...

കൈക്കൂലിക്കേസിൽ എ.എസ്​.​െഎക്ക്​ രണ്ടുവർഷം കഠിനതടവും പിഴയും

text_fields
bookmark_border
മൂവാറ്റുപുഴ: കൈക്കൂലിക്കേസിൽ വിരമിച്ച ഗ്രേഡ് എ.എസ്.െഎയെ രണ്ടു വർഷം കഠിനതടവിനും 25,000 രൂപ പിഴ അടക്കാനും വിജിലൻസ് കോടതി ശിക്ഷിച്ചു.500 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഏലൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ കെ.ടി. ആൻറണിയെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ ഒരു മാസംകൂടി തടവ് അനുഭവിക്കണം. അഴിമതി നിരോധന വകുപ്പുപ്രകാരമാണ് ശിക്ഷ. ഏലൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വാഹനാപകടത്തിൽപ്പെട്ട ബൈക്ക് വിട്ടുകൊടുക്കാനാണ് ആൻറണി 2010 മേയ് അഞ്ചിന് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിയെത്തുടർന്ന് മേയ് ഒമ്പതിന് എറണാകുളം വിജിലൻസ് പൊലീസ് ആൻറണിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. ഏലൂർ കുറുപ്പശ്ശേരിൽ സുമേഷാണ് പരാതിക്കാരൻ.
Show Full Article
TAGS:LOCAL NEWS 
Next Story