Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 5:03 AM GMT Updated On
date_range 2018-02-01T10:33:01+05:30വൈപ്പിൻ സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsകൊച്ചി: മനോവൈകല്യമുള്ള സ്ത്രീയെ പൊലീസ് നിർദേശപ്രകാരം നാട്ടുകാർ തല്ലിച്ചതച്ച സംഭവം സംസ്ഥാന പൊലീസ് മേധാവിയും സാമൂഹികനീതി വകുപ്പ് ജില്ല ഒാഫിസറും അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. മനോവൈകല്യമുള്ള ഒരാൾ മറ്റുള്ളവരോട് മോശമായി പെരുമാറുേമ്പാൾ കേസ് രജിസ്റ്റർ ചെയ്യാൻ നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെടുകയോ രോഗിയെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിക്കാൻ പൊലീസ് നിർദേശിക്കുകയോ അല്ല വേണ്ടത്. പകരം മാനസികരോഗ ചികിത്സാവിദഗ്ധെൻറ സേവനം ലഭ്യമാക്കണമായിരുന്നു. മാനസികാരോഗ്യ നിയമം അനുസരിച്ച് സ്റ്റേഷൻ ഹൗസ് ഒാഫിസറുടെ ഉത്തരവാദിത്തം ഇതാണ്. എന്നാൽ, സംഭവത്തിൽ പൊലീസ് കാഴ്ചക്കാരായെന്ന് കമീഷൻ നിരീക്ഷിച്ചു. സ്ത്രീയെ മർദിച്ച തദ്ദേശവാസികളെ പൊലീസ് സഹായിച്ചെന്നും ആരോപണമുണ്ട്. മനോവൈകല്യമുള്ളപ്പോൾ ഒരാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാലും അതിനെ കുറ്റകൃത്യമായി കാണാനാകില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. അതുകൊണ്ടുതന്നെ സംഭവത്തിൽ പൊലീസിെൻറയും ജനങ്ങളുടെയും നടപടി നിയമലംഘനമാണെന്നും കമീഷൻ വിലയിരുത്തി. വനിത കമീഷൻ കേസെടുത്തു കൊച്ചി: വൈപ്പിനിൽ മേനാവൈകല്യമുള്ള സ്ത്രീയെ അയൽക്കാരികൾ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ല പൊലീസ് മേധാവിയിൽനിന്ന് അടിയന്തര റിപ്പോർട്ട് തേടുമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ കേസന്വേഷണം നിരീക്ഷിക്കുമെന്നും കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. സംഭവം കടുത്ത മനുഷ്യാവകാശ ലംഘനവും അപലപനീയവുമാണ്. സഹജീവികൾ ആക്രമണത്തിനിരയാകുമ്പോഴും അപകടത്തിൽപെടുമ്പോഴും കണ്ടുനിൽക്കുന്ന മാനസികാവസ്ഥ സാക്ഷരകേരളത്തിന് അപമാനമാണെന്നും ജോസഫൈൻ പറഞ്ഞു.
Next Story