Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാനകി മടങ്ങുന്നു;...

ജാനകി മടങ്ങുന്നു; ആശങ്ക ഒഴിയാതെ

text_fields
bookmark_border
ആലപ്പുഴ: കുപ്പപ്പുറം വാവട്ടുശ്ശേരി ജാനകിക്ക് 80 വയസ്സായി. ഇതുപോലൊരു പ്രളയം ജീവിതത്തിൽ ആദ്യം. കർക്കടകം ഒന്നിന് വീട്ടിൽ വെള്ളം കയറിയപ്പോൾ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി വീട് വിട്ടതാണ്. കുറേ ദിവസം കുപ്പപ്പുറത്തെ ഉയർന്ന സ്ഥലങ്ങളിൽ മാറിമാറി കഴിഞ്ഞു. ചിങ്ങം ഒന്നിന് ക്യാമ്പിലേക്ക് മാറി. 15 ദിവസമായി മുകളിലായി വീട്ടിൽനിന്ന് ഇറങ്ങിയിട്ട്. കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ജാനകി ഇതുവരെ. വ്യാഴാഴ്ച രാവിലെതന്നെ തിരിച്ചുപോകാനായി ഇറങ്ങി. പതിനഞ്ചോളം സഞ്ചികളും കെട്ടുകളും ഉണ്ട് കൂടെ. കെട്ടുമായി ബസിൽ കയറുക എളുപ്പമല്ല. സർക്കാർ ഏർപ്പെടുത്തിയ ബോട്ടിൽ കയറി പോകാനാണ് നീക്കം. മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും കോട്ടയത്തെ ഏതോ ക്യാമ്പിലാണെന്ന് മാത്രം ജാനകിക്ക് അറിയാം. വീട്ടിൽ തറനിരപ്പിൽ നിന്ന് രണ്ടരമീറ്റർ വരെ വെള്ളം കയറി. പാടത്ത് മട പൊട്ടിയില്ലെങ്കിലും കവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. വീട് മുഴുവൻ വെള്ളത്തിലാണ്. ഇനി ചെന്നാലറിയാം അവിടത്തെ അവസ്ഥ -അവർ വേദനയോടെ പറഞ്ഞു. ക്യാമ്പിൽ ഭക്ഷണവും മറ്റുകാര്യങ്ങൾക്കും ഒരുകുറവും ഉണ്ടായില്ലെന്ന് ജാനകി എടുത്ത് പറഞ്ഞു. ഇടക്ക് കുപ്പപ്പുറം പോയിരുന്ന തദ്ദേശവാസികൾ പറഞ്ഞാണ് വെള്ളത്തി​െൻറ വിവരം അറിഞ്ഞത്. എയർ ആംബുലൻസ് മടങ്ങി ആലപ്പുഴ: പ്രളയകാലത്ത് നിരവധി പേരുടെ ജീവൻ രക്ഷിച്ച എയർ ആംബുലൻസ് ഹെലികോപ്ടർ സംഘത്തിന് ജില്ല ഭരണകൂടത്തി​െൻറ ആദരം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഏറെ ദുരിതമനുഭവിച്ച ചെങ്ങന്നൂർ, കുട്ടനാട് പ്രദേശങ്ങളിലേക്ക് ആദ്യമെത്തിയ ഹെലികോപ്ടർ എയർ ആംബുലൻസ് പത്ത് ദിവസത്തെ സൗജന്യ സേവനത്തിന് ശേഷം വ്യാഴാഴ്ച മടങ്ങി. മികച്ചസേവനത്തിന് കലക്ടർ എസ്. സുഹാസ് സംഘത്തെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിങ്‌സ് ഏവിയേഷ​െൻറ എയർ എയിഡ് ആംബുലൻസാണ് തിരുവനന്തപുരത്തെ സർക്കാറിതര സംഘടനയായ സായിഗ്രാം ഓർഫനേജ് ട്രസ്റ്റ് കേരളയുടെ നിർദേശപ്രകാരം സേവനത്തിനെത്തിയത്. എയർ എയിഡ് ആംബുലൻസ് രാജ്യത്തെ തന്നെ ഒരേയൊരു എയർ ആംബുലൻസാണെന്ന് വിങ്‌സ് ഏവിയേഷൻ മാർക്കറ്റിങ് ഹെഡ് ഉമേഷ് കമ്മത്ത് പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് സായിഗ്രാം എയർ ആംബുലൻസുകാരെ ബന്ധപ്പെട്ടതെന്ന് സായിഗ്രാം സ്ഥാപകൻ കെ.എൻ. ആനന്ദകുമാർ വ്യക്തമാക്കി. സായിഗ്രാം വഴി 50 ടൺ അരിയും ക്യാമ്പുകളിൽ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ലഘു ശസ്ത്രക്രിയക്ക് വരെ സൗകര്യമുള്ള എയർ ആംബുലൻസിൽ വ​െൻറിലേറ്റർ, ബി.പി മോണിറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഡയാലിസിസിനുള്ള രോഗിയെ അടക്കം മൂന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ഉൾെപ്പടെ നിരവധിപേരെ എയർ ആംബുലൻസിലൂടെ രക്ഷിക്കാനായെന്ന് ഐക്കാറ്റ് ഡോക്ടർ രാഹുൽ സർദാർ പറഞ്ഞു. ആറ് ഡോക്ടർമാരുടെ സഹായവും എയർ ആംബുലൻസിൽ ഒരുക്കിയിരുന്നു. ക്യാമ്പുകളിൽ അഭയം തേടിയ രോഗികൾക്കും ഡോക്ടർമാരുടെ സേവനം ലഭിച്ചു. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിക്ക് സമീപം പരിചരണമുറിയും എയർ ആംബുലൻസ് ഡോക്ടർമാർക്കായി സജ്ജീകരിച്ചിരുന്നു. ഇനിയും സേവനം ആവശ്യമുണ്ടെങ്കിൽ വരാൻ താൽപര്യവും പ്രകടിപ്പിച്ചാണ് സംഘം മടങ്ങിയത്. മുറിവേറ്റ മനസ്സോടെ കുട്ടനാട്ടുകാർ മടങ്ങിത്തുടങ്ങി ആലപ്പുഴ: ആഴ്ചകളായുള്ള ക്യാമ്പ് വാസത്തിനുശേഷം കുട്ടനാട്ടിലേക്ക് തിരിച്ചുപോക്ക് തുടങ്ങി. കഴിഞ്ഞ രണ്ടുദിവസമായി നടന്ന ശുചീകരണ ദൗത്യത്തോടെ കൈനകരി ഒഴികെയുള്ള കുട്ടനാട്ടിലെ 90 ശതമാനം വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചിരുന്നു. ഇതോടെയാണ് ക്യാമ്പ് അംഗങ്ങൾക്ക് മടങ്ങിപ്പോക്കിനുള്ള അവസരം ഒരുങ്ങിയത്. കഴിഞ്ഞദിവസം സർക്കാറി​െൻറ നേതൃത്വത്തിൽ കുട്ടനാടി​െൻറ വിവിധ മേഖലകളിലായി സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ 60,704 വീടുകൾ വൃത്തിയാക്കിയിരുന്നു. ക്യാമ്പ് അംഗങ്ങൾക്ക് ഭക്ഷണം, ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ ക്യാമ്പുകളിൽനിന്ന് പായും കിടക്കയും കെട്ടുകളുമായി ക്യാമ്പ് അംഗങ്ങൾ മടങ്ങിത്തുടങ്ങി. തിരിച്ചുപോകുന്നതിനുള്ള സൗകര്യങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നേരത്തെതന്നെ ഏർപ്പെടുത്തിയിരുന്നു. മാതാെജട്ടി, വാട്ടർ ട്രാൻസ്പോർട്ട് ജെട്ടി എന്നിവിടങ്ങളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story