Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹായജ്ഞത്തിൽ...

മഹായജ്ഞത്തിൽ പങ്കാളികളായി എം.ഇ.എസ്​

text_fields
bookmark_border
ആലപ്പുഴ: കുട്ടനാടി​െൻറ പുനരധിവാസ മഹായജ്ഞത്തിൽ പങ്കാളികളായി മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ വൻ സംഘം. എറണാകുളം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് 1500ഓളം എം.ഇ.എസ് പ്രവർത്തകരാണ് വ്യാഴാഴ്ച ആലപ്പുഴയിൽ എത്തിയത്. കലക്ടറേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറി​െൻറ നേതൃത്വത്തിൽ പല സ്ഥലങ്ങളാണ് സംഘം വൃത്തിയാക്കുന്നത്. ജനറേറ്റർ, പമ്പ് സെറ്റ് തുടങ്ങി വിവിധ ഉപകരണങ്ങളുമായി 30ഓളം ബസിലാണ് സംഘം എത്തിയത്. കുട്ടനാട്ടിലെ 56 വീടുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന ജില്ലയിലെ വിവിധ സ്കൂളുകൾ എന്നിവിടങ്ങൾ സംഘം ശുചിയാക്കി. എം.ഇ.എസി​െൻറ വിവിധ കോളജുകളിൽനിന്നായി 1400ഓളം വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. എം.ഇ.എസി​െൻറ പെരിന്തൽമണ്ണ മെഡിക്കൽ കോളജിലെ ഡോക്ടർമാർ, കുറ്റിപ്പുറം എൻജിനീയറിങ് കോളജിലെ എൻജിനീയർമാർ തുടങ്ങിയ 500ഓളം പേരും സംഘടന പ്രവർത്തകരുമുൾപ്പെടുന്നതാണ് സംഘം. ഇവർ നാൽപതോളം കൂട്ടങ്ങളായി വിഭജിച്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചു വരെയാണു ശുചീകരണം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story