Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 10:50 AM IST Updated On
date_range 31 Aug 2018 10:50 AM ISTപകരംവെക്കാനില്ലാത്ത സേവനവുമായി ഗതാഗതവകുപ്പ്
text_fieldsbookmark_border
ആലപ്പുഴ: പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ മുൻപന്തിയിലാണ് വാഹനഗതാഗത വകുപ്പിെൻറ സ്ഥാനവും. പ്രളയത്തിെൻറ ഓരോ ഘട്ടത്തിലും വളരെ ആസൂത്രിതമായാണ് അവർ രക്ഷാപ്രവർത്തനത്തിന് കരുത്തായത്. പ്രളയവേളയിൽ മത്സ്യവള്ളങ്ങളുടെ ഗതാഗതത്തിന് അവസരമൊരുക്കി രക്ഷാപ്രവർത്തനത്തിെൻറ കേന്ദ്രബിന്ദുവാകാൻ മോട്ടോർ വാഹനവകുപ്പിനായി. പ്രളയജലം ഉയർന്നുതുടങ്ങിയെന്ന അറിയിപ്പ് വന്നതോടെ ആലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ ജോലികളും നിർത്തി വള്ളങ്ങൾ കയറ്റാനുള്ള ഹെവി-മീഡിയം ചരക്കുവാഹനങ്ങൾ സംഘടിപ്പിക്കുകയെന്ന ജോലി വളരെ വേഗത്തിൽ നടപ്പാക്കി. വള്ളങ്ങൾ കയറ്റിയ വണ്ടികൾ അർത്തുങ്കൽ വടക്കുഭാഗം മുതൽ അമ്പലപ്പുഴ വരെയുള്ള ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുള്ളവയായിരുന്നു. ഒരു ഗതാഗതക്കുരുക്കും ഉണ്ടാകാതെ പൈലറ്റ് വാഹനങ്ങളുടെ സഹായത്തോടെ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലേക്ക് അയക്കാനും അവരുടെ ഇടപെടൽ സാധ്യമാക്കി. ജില്ല ഭരണകൂടം ആരംഭിച്ച കൺട്രോൾ റൂമിൽ സബ്ഇൻസ്പെക്ടർ 24 മണിക്കൂറും നിർദേശങ്ങൾ നൽകി പ്രവർത്തനം ഏകോപിപ്പിക്കാനുണ്ടായിരുന്നു. നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിെൻറ ഓഫിസിൽ ഒരു കൺട്രോൾ റൂം തുറക്കുകയും ഇതിെൻറ നിയന്ത്രണത്തിൽ അതത് സ്ഥലങ്ങളിൽ ജോലിചെയ്യുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർ വേഗത്തിലും ചിട്ടയിലും കാര്യങ്ങൾ നടപ്പിൽവരുത്തുകയും ചെയ്തു. കുട്ടനാട് മഹാശുചീകരണത്തിൽ പങ്കെടുക്കാനും വളൻറിയർമാരെ എത്തിക്കാനും ഭക്ഷണസാധനങ്ങളുടെ ലഭ്യതക്കും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾക്കും മറ്റു ജില്ലകളിൽനിന്നുള്ള സഹായ വാഹനങ്ങളുടെ വരവ് നിയന്ത്രിക്കാനും രാപകലില്ലാതെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജോലിയെടുത്തത്. ആയിരത്തോളം ചെറുതും വലുതുമായ വാഹനങ്ങളാണ് ദുരിതമേഖലയിൽ ഓടിയത്. വകുപ്പിെൻറ പല തീരുമാനങ്ങളും കർക്കശമാക്കുന്നത് ജനങ്ങളുടെ സുരക്ഷക്കു വേണ്ടിയാണെന്നും ഇത് ഇനിയും തുടരുമെന്നും ആർ.ടി.ഒ ഷിബു കെ. ഇട്ടി പറഞ്ഞു. ആശങ്കയിൽ ചമ്പക്കുളം പ്രദേശവാസികൾ ആലപ്പുഴ: കുട്ടനാട് ശുചീകരണ യജ്ഞം പൂർത്തിയാക്കി ക്യാമ്പുകളിൽനിന്ന് ജനങ്ങളെ മടക്കി അയച്ചുകൊണ്ടിരിക്കുേമ്പാൾ ഏറ്റവും കൂടുതൽ ആശങ്കയിലാകുന്നത് ചമ്പക്കുളം നിവാസികളാണ്. ഇവിടെ ചുങ്കം പാലത്തിനുസമീപം നൂറുകണക്കിന് വീടുകളിൽനിന്ന് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. കൊമ്പംകുഴി പാടശേഖരത്തിനു സമീപമുള്ള വീടുകളാണ് ഇപ്പോഴും വെള്ളത്തിലുള്ളത്. വീട്ടുകാർ ഇപ്പോൾ ആലപ്പുഴ നഗരത്തിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലാണുള്ളത്. വരുംദിവസങ്ങളിൽ സ്കൂൾ പ്രവർത്തനം തുടങ്ങുന്നതിെൻറ ഭാഗമായി ഇവിടങ്ങളിലെ ക്യാമ്പുകൾ പിരിച്ചുവിടുേമ്പാൾ ബദൽ സംവിധാനം ഒരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇവർക്ക് ആശങ്ക ഒഴിയുന്നില്ല. ആഴ്ചകളോളം വെള്ളക്കെട്ട് തുടരുന്നതിനാൽ വീടുകളിൽ മിക്കതിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story