Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 11:47 AM IST Updated On
date_range 30 Aug 2018 11:47 AM ISTസജീഷും സംഘവും രക്ഷാമാർഗമൊരുക്കിയത് നിരവധി പേർക്ക്
text_fieldsbookmark_border
ആലുവ: പ്രളയത്തിെൻറ ഭീതിദ നിമിഷം മനസ്സിൽനിന്ന് അകലാതെ ആലുവ തുരുത്തിലെ സജീഷ് ആയില്യം. 15ന് പ്രളയം തുരുത്തിനെ വിഴുങ്ങുമ്പോൾ മുതൽ രക്ഷാപ്രവർത്തനത്തിലായിരുന്നു ഈ യുവാവ്. സന്ധ്യ കഴിഞ്ഞ് കഴുത്തോളം വെള്ളത്തിൽ പിതാവുമൊരുമിച്ച് ഒന്നര കി.മീറ്റർ താണ്ടി തുരുത്തിൽനിന്ന് പുറയാറിലെത്തി. അേപ്പാഴേക്കും റോഡിലെ വെള്ളം നിലയില്ലാ കയമായി. പുറയാറിൽ ബഷീറിെൻറ വീട്ടിൽ എത്തിപ്പെട്ടു. സ്ത്രീകളുൾെപ്പടെ 23 പേർ അവിടെയുണ്ടായിരുന്നു. അടുത്തദിവസം ഉച്ചയോടെ താഴത്തെ നില പൂർണമായും വെള്ളം വിഴുങ്ങി. രക്ഷാസഹായത്തിന് വിവിധ ഏജൻസികളെയും പൊലീസ്, ഫയർഫോഴ്സ് എന്നിവെരയും ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല. മൂന്നുദിവസം ജീവൻ ൈകയിൽെവച്ചാണ് മുകളിലെ നിലയിൽ ആളുകൾ രക്ഷക്ക് വിളിച്ചത്. അവരെ ആശ്വസിപ്പിക്കുക ഏറെ ക്ലേശകരമായിരുന്നു. മൂന്നുദിവസം പിന്നിട്ടപ്പോൾ ഇനി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട സമയത്ത് സ്വയം രക്ഷകരാവാൻ മുകളിലെ നിലയിൽനിന്ന് നിലയില്ലാ വെള്ളത്തിലേക്ക് ചാടിയത് സജീഷും അഭിരാം സുദർശനുമായിരുന്നു. അര കിലോമീറ്ററോളം കനത്ത ഒഴുക്കിനെ അവഗണിച്ച് നീന്തി പുറയാർ റെയിൽവേ പാളത്തിൽ കയറി. അവിടെനിന്ന് റെയിൽവേ പാളം വഴി കാൽനടയായി ആലുവയിലെത്തി ഒരു പൊലീസുകാരനെ സമീപിച്ച് വായു നിറച്ച ട്യൂബും വടവും സംഘടിപ്പിച്ചു. അതുമായി തിരികെയെത്തി റെയിൽവേ ഗേറ്റിൽനിന്ന് തങ്ങൾ മൂന്നു ദിവസമായി കുടുങ്ങിയ വീട്ടിലേക്ക് നീന്തിയെത്തി. വടവും ട്യൂബും ഉപയോഗിച്ച് സ്ത്രീകളുൾെപ്പടെയുള്ളവരെ ഓരോരുത്തരായി രക്ഷിച്ച് റെയിൽവേ പാളത്തിലെത്തിച്ചു. ഉച്ചയോടെ അവസാന ആളെയും കരക്കടുപ്പിച്ചപ്പോഴാണ് ശ്വാസം േനരെ വീണത്. ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞ മൂന്നുനാളിനുശേഷം ജീവൻ തിരികെ ലഭിച്ചപ്പോൾ അത് രണ്ടാം ജന്മമായി. തുടർന്ന് എല്ലാവരെയും റെയിൽവേ പാളം വഴി ആലുവ ഗേൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. അവിടെ രജിസ്‌റ്റർ ചെയ്തശേഷം തോട്ടക്കാട്ടുകരയിലെത്തി സജീഷ് രക്ഷാപ്രവർത്തനം തുടർന്നു. രക്ഷാപ്രവർത്തനത്തിന് ധൈര്യവും ഊർജവും പകർന്ന് ഒപ്പം നിന്നത് ഒ.ബി. സുദർശനനും സുഗതനും ബഷീറും അഭിരാമുമായിരുെന്നന്ന് സജീഷ് പറയുന്നു. തെൻറ വീട്ടിൽ അഭയം തേടിയവർക്ക് വെള്ളവും ഭക്ഷണവും ക്രമീകരിച്ച ബഷീറിെൻറയും കുടുംബത്തിെൻറയും നല്ല മനസ്സിന് നന്ദി പറയുകയാണ് അദ്ദേഹം. 2013ലെ വെള്ളപ്പൊക്കത്തിലും തുരുത്തിൽ രക്ഷാപ്രവർത്തന ദൗത്യത്തിന് മുൻപന്തിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story