Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 11:21 AM IST Updated On
date_range 29 Aug 2018 11:21 AM ISTദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
text_fieldsbookmark_border
ചേർത്തല: താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ച അവധി. ക്യാമ്പിൽ കഴിയുന്നവരുടെ വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും ബാക്കിവരുന്ന അംഗങ്ങളെ മാറ്റിപാർപ്പിക്കാൻ ഒാഡിറ്റോറിയവും മറ്റും ഒരുക്കാനും ഒരു നാൾ കൂടി സ്കൂളുകൾക്ക് അവധി നൽകണമെന്ന് താലൂക്ക് ഓഫിസിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് സർക്കാർ ബുധനാഴ്ച അവധി നൽകിയത്. ചൊവ്വാഴ്ച രണ്ട് ക്യാമ്പുകൾ പിരിച്ചുവിട്ടു. കുറുപ്പൻകുളങ്ങര ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ, പട്ടണക്കാട് സെൻറ് ജോസഫ് പബ്ലിക് സ്കൂൾ എന്നിവയാണ് പിരിച്ചുവിട്ടത്. നിലവിൽ 23 ക്യാമ്പുകളുണ്ട്. 4606 കുടുംബങ്ങളിൽ നിന്നായി 17,368 പേർ ക്യാമ്പുകളിൽ കഴിയുന്നു. ക്യാമ്പുകളിൽ ഉള്ളവരുടെ വീടുകൾ വില്ലേജുകളിൽനിന്ന് നിയോഗിച്ചിട്ടുള്ള വളൻറിയേഴ്സ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ലീൻ ചെയ്യുകയാണ്. ബുധനാഴ്ച വൈകീട്ടോടെ പൂർത്തീകരിക്കും. തുടർന്ന് വ്യാഴാഴ്ച ക്യാമ്പ് അംഗങ്ങളെ സർക്കാർ വാഹനങ്ങളിൽ അവരവരുടെ വീടുകളിലെത്തിക്കും. അന്നേദിവസവും വീടുകളിലേക്ക് പോകാൻ കഴിയാത്തവരെ സ്കൂളുകളിൽനിന്ന് മാറ്റി ഏതെങ്കിലും ഒാഡിറ്റോറിയത്തിലേക്കോ പള്ളി ഹാളിലേക്കോ മാറ്റി പാർപ്പിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. പതാക ഉയർത്തുന്നതിനെ ചൊല്ലി തർക്കം; വീടിെൻറ ചില്ലുകൾ തകർത്തു അമ്പലപ്പുഴ: ചതയദിന പതാക ഉയർത്തുന്നതിലെ തർക്കത്തെത്തുടർന്ന് വീടിെൻറ ജനൽചില്ലുകൾ തല്ലിത്തകർത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18ാം വാർഡ് കാട്ടുങ്കൽ വെളിയിൽ കുസുമകുമാരിയുടെ (48) വീടാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. പാചകക്കാർക്ക് സഹായിയായി ജോലി ചെയ്ത് ഉപജീവനം നടത്തുന്ന കുസുമകുമാരി തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ ഇവർ കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിൽ ജോലിയിലായിരുന്നു. വണ്ടാനം 245ാം നമ്പർ എസ്.എൻ.ഡി.പിയിൽ ചതയദിനത്തിൽ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കുസുമകുമാരിയുടെ ബന്ധുവും എസ്.എൻ.ഡി.പി സംരക്ഷണ സമിതിയിലെ ചിലരുമായി സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രാത്രിയിൽ വീടിനുനേർക്ക് ആക്രമണമുണ്ടായതെന്ന് ഇവർ പറഞ്ഞു. പുന്നപ്ര പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു. ക്ഷേത്ര ശുചീകരണത്തിന് എം.എൽ.എയും അരൂർ: കുട്ടനാട് നെടുമുടിയിൽ പ്രളയത്തിൽ മുങ്ങിയ കൊട്ടാരം ഭഗവതി ക്ഷേത്രത്തിെൻറ ശുചീകരണത്തിന് അരൂർ എം.എൽ.എ എ.എം. ആരിഫും. ചെളി മൂടി കിടന്ന ക്ഷേത്രപരിസരം എം.എൽ.എ അടക്കം 40 പേരടങ്ങുന്ന സംഘമാണ് ശുചിയാക്കിയത്. ക്ഷേത്രത്തിെൻറ കൽവിളക്കുകളിലും മണ്ഡപത്തിലും പന്തലിലും കൊത്തുപണികളിലുമെല്ലാം ചളി നിറഞ്ഞിരിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച യജ്ഞം വൈകുന്നേരം മൂന്നോടെയാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. രണ്ടുനാൾ കൂടി പ്രയത്നം തുടരും. ക്ഷേത്രപരിസരത്ത് തന്നെയുള്ള നായർ സമാജം ഹയർ സെക്കൻഡറി സ്കൂളും പരിസരവും ശുചിയാക്കി. സ്കൂളിലെ െഡസ്ക്കും െബഞ്ചുകളുമെല്ലാം ചളിയിൽ മൂടി കിടക്കുകയായിരുന്നു. പൂർണമായും വെള്ളമിറങ്ങാത്തത് ശുചീകരണത്തിന് തടസ്സമാകുന്നുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. അരൂർ പ്രദേശത്തുനിന്നും നൂറുകണക്കിന് സി.പി.എം പ്രവർത്തകരാണ് ശുചീകരണത്തിന് നെടുമുടിയിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story