Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 11:20 AM IST Updated On
date_range 27 Aug 2018 11:20 AM ISTദുരിതാശ്വാസത്തിന് സഹായപ്രവാഹം
text_fieldsbookmark_border
അരൂർ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിവിധ ഇടങ്ങളിൽനിന്ന് സഹായപ്രവാഹം. അരൂർ ഗ്രാമപഞ്ചായത്ത് ആറുലക്ഷത്തോളം രൂപയുടെ അരി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവ സമാഹരിച്ച് കലക്ടർക്ക് കൈമാറി. 1458ാം നമ്പർ എഴുപുന്ന എൻ.എസ്.എസ് കരയോഗം അംഗങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരുന്ന ഓണസമ്മാനം ഒഴിവാക്കി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.1167ാം നമ്പർ എഴുപുന്ന എൻ.എസ്.എസ് വനിതസമാജം സംഭരിച്ച 15,000 രൂപയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. അരൂർ ഗ്രാമീണ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. രാധാകൃഷ്ണപിള്ള 67,000 രൂപയുടെ ചെക്ക് എ.എം. ആരിഫ് എം.എൽ.എക്ക് നൽകി. ചന്തിരൂർ മർച്ചൻറ്സ് യൂനിയൻ പ്രവർത്തകർ എറണാകുളം ജില്ലയിൽനിന്ന് അരൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവർക്ക് സ്നേഹക്കിറ്റുകൾ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ വിതരണോദ്ഘാടനം നിർവഹിച്ചു. യു.സി. ഷാജി അധ്യക്ഷത വഹിച്ചു. ചന്തിരൂർ വ്യാസ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായധനം പ്രസിഡൻറ് കെ.എസ്. ബാഹുലേയൻ കൈമാറി. അരൂക്കുറ്റി നായർ ഫ്രണ്ട്സ് കൾചറൽ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി. പ്രസിഡൻറ് എം.ആർ. രാജേന്ദ്രൻ ചെക്ക് മന്ത്രി ജി. സുധാകരന് കൈമാറി. കുടിവെള്ളം എത്തിച്ചു ചെങ്ങന്നൂർ: ചെങ്ങന്നൂർ മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ 1,12,500 ലിറ്റർ മിനറൽ വാട്ടർ എത്തിച്ചു. സംഘടനയിലെ അംഗവും കല്ലിശ്ശേരിയിലെ വ്യാപാരിയുമായ ബിവിൻ ബാബുവിെൻറ ശ്രമഫലമായാണ് 10 ലക്ഷം രൂപയുടെ കുടിവെള്ളം സൗജന്യമായി കിട്ടിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് സമീപം ഗിരിദീപം ഒാഡിറ്റോറിയത്തിൽ സൂക്ഷിച്ച വെള്ളം സജി ചെറിയാൻ എം.എൽ.എക്ക് കൈമാറി. അവിടെനിന്ന് താലൂക്കിെൻറ വിവിധ ഭാഗങ്ങളിലേക്ക് വിതരണം നടത്തിവരുന്നു. ശുചീകരണപ്രവർത്തനവുമായി പൊലീസ് ചെങ്ങന്നൂർ: ക്രമസമാധാനം കാക്കൽ മാത്രമല്ല, ശുചീകരണം ഉൾെപ്പടെയുള്ള ജോലികളും വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു തിരുവോണ നാളിൽ പൊലീസ് സേന. കേരള ആംഡ് റിസർവ് പൊലീസുകാർ ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങളിലെത്തിയാണ് ജലവും ചളിയും കയറി താമസയോഗ്യമല്ലാതായ വീടുകൾ വൃത്തിയാക്കിയത്. തൃശൂർ, അടൂർ എന്നിവിടങ്ങളിലെ കെ.എ.പി ബറ്റാലിയനിൽനിന്നുള്ളവരാണ് മാന്നാർ, ചെന്നിത്തല-തൃപ്പെരുന്തുറ, ബുധനൂർ പഞ്ചായത്തുകളിൽ കർമനിരതരായത്. സി.ഐ ജോസ് മാത്യു, എസ്.ഐമാരായ കെ.എൽ. മഹേഷ് കുമാർ, ശ്രീജിത്ത്, അഡീഷനൽ എസ്.ഐമാരായ റജൂബ് ഖാൻ, വി. ജോർജ്കുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. അജി പ്രസാദ്, മുഹമ്മദ് സാലി, രവികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story