Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:08 AM IST Updated On
date_range 24 Aug 2018 11:08 AM ISTപേരും വിശേഷങ്ങളും ചോദിച്ച് മുഖ്യമന്ത്രി; അദ്ഭുതം മാറാതെ അന്നാമരിയ
text_fieldsbookmark_border
ആലപ്പുഴ: ലജ്‌നത്തുൽ മുഹമ്മദിയ സ്‌കൂളിലെ ക്യാമ്പിൽ മുഖ്യമന്ത്രി വന്നതോടെ എങ്ങും തിക്കും തിരക്കും. തിരക്കിനിടയിൽപ്പെട്ട തന്നെ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതിെൻറയും പേരും വിശേഷങ്ങളും ചോദിച്ചറിഞ്ഞതിെൻറയും അദ്ഭുതത്തിലാണ് ക്യാമ്പ്അംഗവും യു.കെ.ജി വിദ്യാർഥിയുമായ അന്നാമരിയ. പുളിങ്കുന്ന് സ്വദേശിയായ അന്നാമരിയയുടെ കുടുംബം ദുരിതാശ്വാസ ക്യാമ്പിലാണ്. വെള്ളം കയറി ജീവിക്കാൻ മാർഗമില്ലാതെ വന്നപ്പോഴാണ് കിട്ടിയതെല്ലാമെടുത്ത് ക്യാമ്പിലേക്ക് പോന്നത്. പന്നുകുന്നം മേരിമാത എൽ.പി.എസിലെ വിദ്യാർഥിയായ അന്നയ്‌ക്കൊപ്പം രക്ഷിതാക്കളായ തോമസ്, ആൻസ് മേരി എന്നിവരും ക്യാമ്പിലുണ്ട്. അമ്മൂമ്മ അന്നമ്മവർക്കിക്കൊപ്പം നിന്നിരുന്ന അന്ന തിക്കിൽപ്പെട്ട് അകലേക്ക് മാറിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി ഹാളിലെ അന്തേവാസികളോട് കുശലം പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ഇവരെ പ്രത്യേകം അന്വേഷിക്കുകയായിരുന്നു. അന്നയോട് പേര് അന്വേഷിച്ചതോടെ ക്യാമ്പിലെ മറ്റ് സ്ത്രീകളും കുട്ടികളും മുഖ്യമന്ത്രിക്ക് ചുറ്റും കൂടി. വീട് പൂർണമായി മുങ്ങിയതും സാധനസാമഗ്രികൾ നഷ്ടപ്പെട്ടതും തന്നെയാണ് എല്ലാവരും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എല്ലാവരുടെയും ആവലാതികൾ അദ്ദേഹം കേട്ടു. ക്യാമ്പിലെ സ്ഥിതിഗതികൾ മന്ത്രിമാർ വിശദീകരിച്ച് കൊടുത്തു. എല്ലാവരും ഒരു കുടുംബമായി കഴിയണമെന്ന് എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story