Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:20 AM IST Updated On
date_range 21 Aug 2018 11:20 AM ISTജീപ്പുപോലും ഇല്ലാതെ ദുരന്തത്തിനുനടുവിൽ പകച്ച് മാന്നാർ പൊലീസ് സ്റ്റേഷൻ
text_fieldsbookmark_border
ചെങ്ങന്നൂർ: പ്രളയക്കെടുതിക്കിടയിൽ ഒരു ജീപ്പുപോലും ഇല്ലാതെ മാന്നാർ പൊലീസ് സ്റ്റേഷൻ. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ സ്വന്തം വാഹനത്തിലാണ് ഇപ്പോൾ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്നത്. മാന്നാർ പൊലീസ് സ്റ്റേഷെൻറ പ്രവർത്തനമേഖല വിപുലമാണ്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നു. ഇവിടെയാകട്ടെ 90 ശതമാനവും പ്രളയജലത്തിൽ മുങ്ങി ജനങ്ങൾ കെടുതികൾ അനുഭവിക്കുന്നു. പമ്പ-അച്ചൻകോവിൽ-കുട്ടമ്പേരൂർ ആറുകൾ, പുത്തനാർ കൂടാതെ ഒട്ടനവധി തോടുകൾ, അപ്പർകുട്ടനാടൻ പുഞ്ചപ്പാടശേഖരങ്ങൾ എന്നിവകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. മാന്നാർ പൊലീസ് സ്റ്റേഷനിൽ ഒരു ജീപ്പും ഫ്ലയിങ് സ്‌ക്വാഡിന് ഒരു സുമോയുമാണ് ഇപ്പോഴുള്ളത്. അതിൽ സ്റ്റേഷനിലെ ജീപ്പാണ് കഴിഞ്ഞ രണ്ടാഴ്ചയായി കട്ടപ്പുറത്തായിരിക്കുന്നത്. ഫ്ലയിങ് സ്ക്വാഡിെൻറ വണ്ടിയും പ്രവർത്തനക്ഷമമല്ല. എങ്കിലും അതിലാണ് ഒരു ടീം സംഭവസ്ഥലത്ത് പോകുന്നത്. മാന്നാർ സ്റ്റേഷൻ അതിർത്തിയിലെ മാന്നാർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളെല്ലാം വെള്ളത്തിനടിയിലാണ്. ഇവിടെ എവിടെയെങ്കിലും ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ പെട്ടെന്ന് ഓടിയെത്താൻ വാഹനം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിടുന്നു. ഏകോപനം കൂടുതൽ ശക്തിപ്പെടുത്തണം -ചെന്നിത്തല ചെങ്ങന്നൂർ: പ്രളയ ദുരിതങ്ങളിൽപെട്ടവരെ രക്ഷപ്പെടുത്തുന്നതിലും സഹായങ്ങൾ എത്തിക്കുന്നതിനുമുള്ള സർക്കാറിെൻറ പ്രവർത്തനങ്ങളുടെ ഏകോപനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവർത്തങ്ങൾ മനസ്സിലാക്കുന്നതിനും ക്യാമ്പുകളിൽ കഴിയുന്ന പ്രളയബാധിതരെ കാണുന്നതിനും ചെങ്ങന്നൂരിൽ എത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യപ്രവർത്തങ്ങൾക്ക് ആവശ്യമുള്ള ഡോക്ടർമാരെ ഉടൻ നിയോഗിക്കണമെന്നും മരുന്നുകളും മറ്റും എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായ താലൂക്ക് ഓഫിസിൽ എത്തിയ അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന ആരോഗ്യമന്ത്രിയുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും ചർച്ചചെയ്തു. ചെങ്ങന്നൂർ എൻജിനീയറിങ് കോളജിലും ക്രിസ്ത്യൻ കോളജിലും കഴിയുന്ന പ്രളയബാധിതരെ സന്ദർശിച്ചു. പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു എന്നിവർ ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസത്തിെൻറ മറവിൽ കടയുടമയെ ആക്രമിച്ചതായി പരാതി ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിലേക്ക് പദരക്ഷകൾ വേണമെന്ന് ആവശ്യപ്പെട്ടുവന്ന 12 അംഗ സംഘം കടയിലേക്ക് തള്ളിക്കയറി ഉടമയെ മർദിച്ചതായി പരാതി. കുമാരപുരം നാരകത്തറ ലക്ഷ്മി ഫുട്വെയേഴ്സ് ഉടമ ശിവൻകുട്ടിക്കാണ് (ഉണ്ണി -48) മർദനമേറ്റത്. രാവിലെ ഫോണിൽ വിളിച്ച് ചിലർ ദുരിതാശ്വാസ ക്യാമ്പിലേക്ക് കുറെ പാദരക്ഷകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കഴിയുന്നത്ര സഹായം താൻ ചെയ്തിരുന്നുവെന്നും ഇനി വ്യാപാരി സംഘടനയുമായി സഹകരിച്ചേ സഹായങ്ങൾ നൽകുകയുള്ളൂവെന്നും ഫോൺ വിളിച്ചവരോട് മറുപടി പറഞ്ഞു. ഇതിെൻറ വിരോധത്തിലാകണം അക്രമിസംഘം തന്നെ മർദിച്ചതെന്ന് ഹരിപ്പാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ശിവൻകുട്ടി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story