Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:02 AM IST Updated On
date_range 21 Aug 2018 11:02 AM IST''രക്ഷിച്ചത് കൂടപ്പിറപ്പുകളെയാണ്, പണം വേണ്ട സാർ...''
text_fieldsbookmark_border
കൊച്ചി: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് മൂവായിരം രൂപ വീതം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം സ്നേഹത്തോടെ നിരസിച്ച് മത്സ്യത്തൊഴിലാളി. രക്ഷിച്ചത് കൂടപ്പിറപ്പുകളെയാണെന്നും അതിന് പണം ആവശ്യമില്ലെന്നുമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഫോർട്ട്കൊച്ചി സ്വദേശി ഖൈസ് മുഹമ്മദ് ചങ്കിൽതൊട്ട് പറയുന്നത്. നൂറുകണക്കിന് മത്സ്യബന്ധനവള്ളങ്ങളും മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനത്തിൽ കൈമെയ് മറന്ന് പെങ്കടുത്തത്. സൈന്യത്തിന് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ ജീവൻ പണയംവെച്ചും പുറത്തെത്തിച്ചത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ്. ഇവർ കേരളത്തിെൻറ സൈന്യമാണെന്നും ഒാരോരുത്തർക്കും മൂവായിരം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ഖൈസ് മുഹമ്മദിെൻറ വികാരനിർഭരമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഖൈസ് പറയുന്നത്: ''ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ അറിയുന്നതിന്. എെൻറ പേര് ഖൈസ്. ഫോർട്ട്കൊച്ചി സ്വദേശിയാണ്. ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. എെൻറ ഉപ്പ പണിയെടുത്തത് ഹാർബറിലാണ്. ആ പൈസ കൊണ്ടാണ് എെൻറ കുടുംബവും ഞാനും എെൻറ അനുജനും എല്ലാവരും ജീവിച്ചത്. മത്സ്യത്തൊഴിലാളികളായ എെൻറ കൂട്ടുകാരോടൊപ്പം, കൂടപ്പിറപ്പുകളോടൊപ്പം ബോെട്ടടുത്ത് ഒരുപാടുപേരെ രക്ഷിക്കാൻ പോയിരുന്നു. അതിൽ പെങ്കടുത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു. രാവിലെ ഉറക്കമുണർന്നപ്പോൾ ഞാൻ കേട്ടിരുന്നു സാർ, ഞങ്ങളാണ്, മത്സ്യത്തൊഴിലാളികളാണ് സാറിെൻറ സൈന്യമെന്ന്. സാർ, അതിൽ ഞാൻ ഒരുപാട് അഭിമാനിച്ചു. വൈകീട്ട് ഞാൻ അറിഞ്ഞു, മത്സ്യത്തൊഴിലാളികൾക്ക് മൂവായിരം രൂപ വെച്ച് കൊടുക്കുന്നുവെന്ന്. സാർ, ഞാൻ വളരെ സങ്കടത്തോടുകൂടി പറയുകയാണ്. കൂടപ്പിറപ്പുകളെ രക്ഷിച്ച കാശ് ഞങ്ങൾക്ക് വേണ്ട. പിന്നെ, സാർ ഒരു കാര്യം പറഞ്ഞിരുന്നു. കേടായ ഞങ്ങളുടെ ബോട്ടുകളെല്ലാം റിപ്പയർ ചെയ്തുതരുമെന്ന്. അത് വളരെ നല്ല കാര്യമാണ്. കാരണം, ഞങ്ങൾക്ക് വേറെ ഉപജീവന മാർഗമൊന്നുമില്ല. ഇതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങൾക്ക് വേണ്ട''. ഖൈസിെൻറ വാക്കുകൾക്ക് നന്ദി പ്രകടനവുമായി നൂറുകണക്കിന് കമൻറുകളും ഷെയറുകളും പിന്നാലെയെത്തി. നിങ്ങൾ കടലിെൻറ മാത്രം മുത്തല്ല, നന്മയുള്ള ഒാരോ മലയാളിയുടെയും മുത്താണ്, നൂറ് ശതമാനം മനുഷ്യത്വമുള്ളവർക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കൂ. സഹോദരൻ കേരളീയനായതിൽ ഞങ്ങൾ അഭിമാനിക്കുന്നു, പിന്നെയും കരയിക്കുകയാണല്ലോ. ഇൗ സ്നേഹത്തിന് മുന്നിൽ കേരള ജനത തോറ്റുപോകുന്നു എന്നിവയൊക്കെയാണ് കമൻറുകളിൽ ചിലത്. ദുരിതബാധിതമേഖലകളിൽ പല മത്സ്യത്തൊഴിലാളികൾക്കും ചിലർ പണവും മറ്റ് പാരിതോഷികങ്ങളും വാഗ്ദാനം ചെയ്തതായും എന്നാൽ, അവയെല്ലാം സ്നേഹത്തോടെ നിരസിക്കുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളി െഎക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ബുധനാഴ്ച സ്വീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story