Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:02 AM IST Updated On
date_range 21 Aug 2018 11:02 AM ISTഗുരുതര ദുരന്തമെന്ന് കേന്ദ്രം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: കേളത്തിലെ പ്രളയദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ നിയമപരമായി കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. അതേസമയം, ദേശീയദുരന്ത നിവാരണ മാർഗനിർദേശപ്രകാരമുള്ള ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിലാണ് കേരളത്തിലെ പ്രളയത്തെയും ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്ര ആഭ്യന്തര ജോ. സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേരളത്തിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ. ഷിബി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കേന്ദ്രത്തിെൻറ വിശദീകരണം. പൊതുവെ ഉപയോഗത്തിലുള്ള ഒരു വാക്പ്രയോഗത്തിനപ്പുറം ദേശീയദുരന്തം എന്ന പ്രഖ്യാപനം പ്രായോഗികമല്ല. ദേശീയ അന്തർദേശീയ സഹായങ്ങൾ ആവശ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ലെവൽ മൂന്ന് (എൽ ത്രീ) വിഭാഗത്തിലാണ് കേരളത്തിലെ പ്രളയദുരന്തത്തെ ഉൾപ്പെടുത്തിയത്. സൈനിക സേവനം ഉൾപ്പെടെ എല്ലാത്തരം സഹായവും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്. എത്രയും വേഗം സാധാരണ നിലയിലേക്കെത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ടൂറിസം മന്ത്രിയും കേന്ദ്ര സംഘവും കേരളം സന്ദർശിച്ച് അവസ്ഥ വിലയിരുത്തിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 680 കോടി രൂപ നൽകി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50,000ഉം വീതം ധനസഹായം പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുെടയും വ്യോമ, നാവിക, കരസേനകളുെടയും തീരസംരക്ഷണ സേനയുെടയും ആർമിയുടെ എൻജിനീയറിങ് ടാസ്ക് ഫോഴ്സിെൻറയും സേവനം കാര്യക്ഷമമാക്കി. നാവികസേനയുടെ മുങ്ങൽ വിദഗ്ധരെയും വിട്ടുകൊടുത്തു. േകന്ദ്ര ജല കമീഷൻ െചയർമാെൻറ നേതൃത്വത്തിൽ കേരള -തമിഴ്നാട് ചീഫ് എൻജിനീയർമാരടങ്ങുന്ന സംഘത്തെ മുല്ലപ്പെരിയാർ റിസർവോയർ കൈകാര്യം ചെയ്യാനായി കാബിനറ്റ് സെക്രട്ടറി നിയോഗിച്ചു. ഹെലികോപ്ടർ സേവനം സൗജന്യമായാണ് വിട്ടുനൽകിയത്. 72 ഹെലികോപ്ടറും 24 എയർക്രാഫ്ടും 546 മോേട്ടാർ ബോട്ടുകളുമായി ആയിരക്കണക്കിന് സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. 19ാം തീയതി വരെ 38,000 പേരെ സേനാംഗങ്ങൾക്ക് രക്ഷപ്പെടുത്താനായതായാണ് കണക്ക്. സമയബന്ധിതമായി നടപടികൾ തീർപ്പാക്കി പണം നൽകാൻ ഇൻഷുറൻസ് കമ്പനികളോട് പ്രേത്യക ക്യാമ്പുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. പാതകൾ എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ഗ്രാമീണ മേഖലയിൽ തകർന്ന വീടുകൾ പുനരുദ്ധരിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മുൻഗണന നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 50,000 െമട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും 12,000 കിലോലിറ്റർ മണ്ണെണ്ണയും അധികം അനുവദിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story