Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 11:08 AM IST Updated On
date_range 19 Aug 2018 11:08 AM ISTനഗരം നിശ്ചലം; കടകൾ പൂർണമായും അടച്ചു
text_fieldsbookmark_border
കൊച്ചി: ഓണത്തിെൻറയും പെരുന്നാളിെൻറയും തിരക്കിൽ അമരേണ്ട നഗരം മൂകമായി. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുമൂലം എറണാകുളം മാർക്കറ്റിലെ കടകൾ പൂർണമായും അടച്ചു. പച്ചക്കറി, പഴം, പലചരക്ക് കടകളിൽ വെള്ളിയാഴ്ചതന്നെ സാധനങ്ങൾ തീർന്നിരുന്നു. ശനിയാഴ്ച ആയപ്പോഴേക്കും സ്ഥിതി ദയനീയമായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വൻതോതിലാണ് സാധനങ്ങൾ കൊണ്ടുപോകുന്നത്. വൈകീേട്ടാടെ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളും പലയിടത്തും ലഭ്യമാകാതെവന്നു. ഇതിനുപുറമെ നഗരത്തിലെ വസ്ത്രം, ചെരിപ്പ്, ഫാൻസി തുടങ്ങിയ കടകളും തുറന്നുപ്രവർത്തിച്ചിട്ടില്ല. ഓണവിപണി ലക്ഷ്യമാക്കി കടകളിൽ വസ്ത്രങ്ങൾ എത്തിച്ചിരുന്നു. സാധാരണഗതിയിൽ ഈ ദിവസങ്ങളിൽ കൂടുതൽ കച്ചവടം നടക്കേണ്ടതാണ്. അപ്രതീക്ഷിതമായി കാലവർഷക്കെടുതി എത്തിയതാണ് എല്ലാ പ്രതീക്ഷകളും തകർത്തതെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story