Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുഹൃത്തിനെ...

സുഹൃത്തിനെ തലക്കടിച്ച്​ കൊന്ന കേസിൽ ജീവപര്യന്തം തടവ്​

text_fields
bookmark_border
attn kochi തൃശൂർ: സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജില്ലയിലെ വരാപ്പുഴ വില്ലേജ് മുട്ടിക്കാനം ചാത്തങ്ങാട്ട് വീട്ടില്‍ ഗിരിജ​െൻറ മകന്‍ വിനുവിനെ (32) കൊലപ്പെടുത്തിയ കേസില്‍ വെണ്ണല കൊല്ലംപറമ്പില്‍ ബൈജുവിനെയാണ് (49) ശിക്ഷിച്ചത്. തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. ബൈജുവി​െൻറ അന്നമനടയിലെ ഭാര്യവീട്ടില്‍ 2008 ഏപ്രിൽ 14നാണ് കേസിനാസ്പദ സംഭവം നടന്നത്. മാള െപാലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴത്തുകയില്‍നിന്നും ഒന്നര ലക്ഷം രൂപ നാലാം സാക്ഷിയായ, മരിച്ച വിനുവി​െൻറ ഭാര്യക്ക് നൽകണമെന്ന് കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും അധികം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ഡി. ബാബു ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story