Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം ദേശീയ...

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്​ ഹരജി

text_fields
bookmark_border
കൊച്ചി: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. പ്രളയ ദുരന്തത്തെ തുടർന്നുള്ള ദുരിതാശ്വാസ-രക്ഷ പ്രവർത്തനങ്ങളിൽ സൈന്യത്തി​െൻറ സഹായം കൂടി ലഭ്യമാക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ. ഷിബിയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ചെങ്ങന്നൂർ, മൂന്നാർ, പെരുമ്പാവൂർ, ചാലക്കുടി, ആലുവ എന്നീ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തണം. ഇതിന് നടപടി വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story