Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:06 AM IST Updated On
date_range 17 Aug 2018 11:06 AM ISTമലയിടിഞ്ഞ് വീട് തകർന്നു
text_fieldsbookmark_border
പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല ഊട്ടിമറ്റത്തിന് സമീപം വെങ്ങോല വി.എം.ജെ സ്കൂളിന് സമീപം മലയിടിഞ്ഞ് കോൺക്രീറ്റ് വീട് തകർന്നു. വെസ്റ്റ് വെങ്ങോല മാലിയിൽ കുഞ്ഞച്ചെൻറ വീടാണ് പൂർണമായും തകർന്നത്. 40 അടിയോളം മണ്ണെടുത്ത് കുത്തനെ നിർത്തി മലയുടെ ഭാഗമാണ് ഇന്നലെ രാവിലെ ഒമ്പതോടെ ഇടിഞ്ഞത്. ഏതാനും മിനിറ്റ് മുമ്പ് വീട്ടുകാർ പുറത്തേക്ക് പോയതിനാൽ ആളപായമുണ്ടായില്ല. വെസ്റ്റ് വെങ്ങോല കല്ലുഞ്ചാലിൽ മുണ്ടേത്ത് അയ്മുണ്ണിയുടെ സ്ഥലമാണ് ഇടിഞ്ഞത്. ഇതിനോട് ചേർന്ന ഓണക്കര മഠത്തിൽ സണ്ണിയുടെ വക മലയും മണ്ണെടുത്ത് അപകട ഭീഷണിയിലാണ്. ഇതിനു സമീപം ഒരു ബാലവാടിയടക്കം നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. പട്ടിക വിഭാഗങ്ങളടക്കം താമസിക്കുന്ന പ്രദേശം വർഷങ്ങൾക്കു മുമ്പ് മണ്ണ് മാഫിയ മണ്ണെടുത്ത് അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ വർഷം ഇതിനോടു ചേർന്ന ഭാഗത്തെ മണ്ണിടിഞ്ഞ് വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. വീണ്ടും മണ്ണെടുക്കാൻ നടത്തിയ ശ്രമം പരിസരവാസികൾ തടയുകയായിരുന്നു. വെങ്ങോല പഞ്ചായത്ത് പ്രസിഡൻറ്, അംഗങ്ങൾ, വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പരിസരവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story