Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴയും...

കനത്ത മഴയും വെള്ളപ്പൊക്കവും; ജില്ലയിൽ ജനജീവിതം ദുരിതം

text_fields
bookmark_border
ആലപ്പുഴ: കനത്ത മഴയോടൊപ്പം നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജില്ലയിൽ വ്യാപക വെള്ളപ്പൊക്കം. 111 ക്യാമ്പ് പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ ക്യാമ്പുകളുടെ എണ്ണം ഇരട്ടിയായതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. കലക്ടർ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരുെടയും അടിയന്തരയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ, ജില്ല സ്‌പെഷൽ ഓഫിസർ എൻ.പദ്മകുമാർ, ജില്ല പൊലീസ് മേധാവി എസ്.സുരേന്ദ്രൻ എന്നിവർ കലക്ടറേറ്റിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ചെങ്ങന്നൂർ, പാണ്ടനാട്, ഇടനാട് പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവിടങ്ങളിലും ജനജീവിതം ദുസ്സഹമായി. മഴക്കെടുതിയിൽ ഒറ്റപ്പെട്ടവരെ സുരക്ഷിതപ്രദേശങ്ങളിലേക്ക് മാറ്റാൻ ജില്ല ദുരന്തനിവാരണ സംഘത്തി​െൻറ 25 ബോട്ട് ചെങ്ങന്നൂരിലുണ്ട്. ഭക്ഷണവിതരണ കേന്ദ്രങ്ങളുടെ സഹായം തേടുന്ന ജനങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 483 ഭക്ഷണകേന്ദ്രങ്ങളാണ് ഇതുവരെ തുടങ്ങിയത്. കുട്ടനാട്ടിൽ 455 ഭക്ഷണകേന്ദ്രങ്ങളിൽ 22,989 കുടുംബങ്ങളിലെ 93,284 അംഗങ്ങളാണുള്ളത്. സന്നദ്ധ പ്രവർത്തകരായ 20 മത്സ്യത്തൊഴിലാളികളടങ്ങിയ സംഘവും പൊന്തുവള്ളങ്ങളിൽ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനുണ്ട്. ദുരിതം കൂടുന്ന പ്രദേശങ്ങളിൽ ജനങ്ങൾക്ക് എളുപ്പം സഹായം ലഭിക്കാൻ സർക്കാർ- സ്വകാര്യവ്യക്തികൾ, രക്ഷാസഹായ സംഘങ്ങൾ എന്നിവരുടെ ഫോൺ നമ്പർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. അമ്പലപ്പുഴ താലൂക്കിൽ 104 ദുരിതാശ്വാസ ക്യാമ്പിലായി 18,623 പേരാണുള്ളത്. ചെങ്ങന്നൂരിൽ 37 ക്യാമ്പിലായി 2000 പേർ കഴിയുന്നു. രാത്രിയോടെ ഇത് ഇരട്ടിയാകാനാണ് സാധ്യത. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നേവിയുടെ ഹെലികോപ്ടർ എത്തിയിട്ടുണ്ടെങ്കിലും മഴമേഘങ്ങൾ കാരണം വൈകുന്നേരമായിട്ടും ഇറക്കാനാകാതിരുന്നത് രക്ഷാപ്രവർത്തനത്തി​െൻറ വേഗം കുറച്ചു. കൂടുതൽ െൈസനികസഹായവും തേടിയിട്ടുണ്ട്. തലവടി, വെളിയനാട്, കൈനകരി പ്രദേശങ്ങളിൽ മാവേലി സ്റ്റോറുകളിൽ വെള്ളംകയറി. വെളിയനാട്ട് പ്രവർത്തിച്ചിരുന്ന മാവേലി സ്‌റ്റോർ വെളിയനാട് പള്ളിയിലേക്ക് മാറ്റി. കൈനകരിയിലെ മാവേലി സ്റ്റോർ നിലവിൽ പ്രവർത്തിക്കുന്ന സ്‌കൂളി​െൻറ രണ്ടാംനിലയിലേക്ക് മാറ്റി. കൈനകരിയിലും വെളിയനാടും രാമങ്കരിയിലും ജലനിരപ്പ് ഉയർന്നു. കൈനകരിയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെളിയനാട് 25,000 ലധികംപേരെ മാറ്റിപ്പാർപ്പിക്കാൻ ശ്രമം തുടരുകയാണ്. ജലനിരപ്പ് ഉയർന്ന രാമങ്കരിയിൽ രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ എത്തിക്കുന്നുണ്ട്. രാമങ്കരി പള്ളി പ്രദേശത്തുനിന്ന് ജനങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റി ഹൗസ് ബോട്ടിലെത്തിച്ചാണ് രക്ഷാപ്രവർത്തനം. വേമ്പനാട്ട് കായലിൽ ജലം ഉയരുന്നതിനെത്തുടർന്ന് നെഹ്‌റു ട്രോഫി, ചുങ്കം പ്രദേശങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. വെള്ളം ഉയരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അധികാരികളുടെ നിർദേശമനുസരിച്ച് സ്വമേധയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാൻ തയാറാകണമെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും സബ് കലക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മാതാ ജെട്ടിയിൽ ദുരിതാശ്വാസക്യാമ്പിലേക്ക് എത്തിച്ച സാധനങ്ങൾക്ക് ബോട്ടുകൾ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടതായി പരാതി. ആയുഷ്, സ്‌നേഹത്തുമ്പി തുടങ്ങിയ ബോട്ടുകളാണ് കയറ്റിറക്കുകൂലി ആവശ്യപ്പെട്ടത്. ഇവക്കെതിരെ നടപടി എടുത്തിട്ടുണ്ട്. പമ്പയുടെ തീരത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ കുട്ടനാട്ടിലും വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. രാത്രി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അടിയന്തര സഹായത്തിന് 1077, 0477 2238630, 2243721 നമ്പറുകളിൽ ബന്ധപ്പെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആലപ്പുഴ: ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾെപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story