Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:29 AM GMT Updated On
date_range 15 Aug 2018 5:29 AM GMTചുമട്ടുതൊഴിലാളി ക്ഷേമ ബോർഡുകളിലേക്ക് തൊഴിലാളി മാർച്ച് ഇന്ന്
text_fieldsbookmark_border
മൂവാറ്റുപുഴ: ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ ആലുവ, മുവാറ്റുപുഴ, പെരുമ്പാവൂർ ക്ഷേമ ബോർഡ് ഓഫീസുകളിലേക്ക് വ്യാഴാഴ്ച രാവിലെ 10ന് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തും. യന്ത്രവത്കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കുക, മിനിമം പെൻഷൻ 5000 രൂപയാക്കുക, അനധികൃതമായി 26 (എ) കാർഡ് നൽകുന്ന എ.എൽ.ഒമാർക്കെതിരെ നടപടി സ്വീകരിക്കുക, ചുമട്ടുതൊഴിലാളികൾക്ക് ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ആലുവയിൽ നടക്കുന്ന ധർണ്ണ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവും, മുവാറ്റുപുഴയിൽ ധർണ്ണ എ.ഐ.ടി.യു.സി. ജില്ല പ്രസിഡൻറ് കെ.കെ. അഷ്റഫും, പെരുമ്പാവൂരിലെ ധർണ യൂനിയൻ ജില്ല പ്രസിഡൻറ് സി.വി. ശശിയും ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ജനറൽ സെക്രട്ടറി കെ.എ. നവാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story