Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതലമുറയെ...

യുവതലമുറയെ കൈപിടിച്ചുയർത്തണം

text_fields
bookmark_border
മൂവാറ്റുപുഴ: മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന യുവതലമുറയെ പ്രായോഗികതയിലധിഷ്ഠിതമായ പരിശീലനപരിപാടികളിലൂടെ കൈപിടിച്ചുയർത്താൻ ശ്രമിക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ജെ.സി.ഐ മൂവാറ്റുപുഴ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ പ്രസിഡൻറ് സിബി പൗലോസ് അധ്യക്ഷത വഹിച്ചു. ഭാരത കത്തോലിക്ക സഭയുടെ സാമൂഹികസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലിയെ ആദരിച്ചു. ജെ.സി.ഐ സോൺ പ്രസിഡൻറ് സി.ആർ. രാകേഷ് ശർമ മുഖ്യപ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അനുമോദന സന്ദേശം നൽകി. ഒ.വി. അനിഷ്, ഫാ. ആൻറണി പുത്തൻകുളം, റജി പി. മാത്യു, ജെയ്സൺ ജോയി, ജെറിൻ ജേക്കബ് പോൾ, എവിൻ എൽദോസ്, എബൽ ബാബു തോട്ടത്തിൽ, ഫേസ്സി മോട്ടി, ജോമി കുര്യാക്കോസ്, ജോബി ജോസ്, ജിജോ കെ. തോമസ്, പി.ബി. സുഫിയാൻ, സോണി ജോസഫ്, അനു പോൾ എന്നിവർ സംസാരിച്ചു. എ.പി.ജെ. അബ്ദുൽകലാം പ്രതിഭ പുരസ്കാരം വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story