Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസേവനപ്രവർത്തനങ്ങൾ...

സേവനപ്രവർത്തനങ്ങൾ ആരംഭിച്ചു

text_fields
bookmark_border
ആലുവ: ഡി.വൈ.എഫ്.ഐ ചൂർണിക്കര യൂത്ത് ബ്രിഗേഡ് ടീം പ്രളയബാധിത പ്രദേശങ്ങളിൽ സേവനപ്രവർത്തനം ആരംഭിച്ചു. നീരുറവകൾ ശുദ്ധീകരിച്ചും കിണർ തേകിയും മരങ്ങൾ വെട്ടിയും വീടുകളിലും വഴികളിലും മൂടിയ മണ്ണ് മാറ്റിയും ദുരിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക്‌ പ്രസിഡൻറ്‌ കെ.എം. അഫ്സൽ ശുചീകരണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭം: ഭവനരഹിതരായവരുടെ വീടുകള്‍ പുനഃസ്‌ഥാപിക്കണം -അനൂപ് ജേക്കബ് ആലുവ: പ്രകൃതിക്ഷോഭത്തില്‍ ഭവനരഹിതരായവർക്ക് വീടുകള്‍ പുനഃസ്ഥാപിച്ചു നല്‍കാൻ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. ആലുവ ഐ.എം.എ ഹാളില്‍ യൂത്ത് ഫ്രണ്ട്-ജേക്കബ് സംസ്‌ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡൻറ് പ്രേംസണ്‍ മാഞ്ഞമറ്റം അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-ജേക്കബ് സംസ്‌ഥാന വൈസ് ചെയര്‍മാന്‍ ജോർജ് ജോസഫ്, കെ.ആര്‍. ഗിരിജന്‍, വിന്‍സ​െൻറ് ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്‌ഥാന സെക്രട്ടറിമാരായ പ്രിന്‍സ് വെള്ളറക്കല്‍, ജോമോന്‍ കുന്നുപുറം, മൻസൂര്‍ പാലയംപറമ്പില്‍, സ്‌റ്റെലിന്‍ പുല്ലങ്കോട്ട്, സാജന്‍ ജോസഫ്, ഡൊമിനിക് കാവുങ്കല്‍, എന്‍.കെ. യഹിയ, ഡെന്നീസ് മാണി, വിൻസ​െൻറ് ജോസഫ്, നവീന്‍ സെബാസ്റ്റ്യന്‍, പ്രസാദ് പാറക്കല്‍, ജയേന്ദ്രന്‍ പാറശാല, ജോണി പുതിയേടം, രാജീവ് പ്രതീക്ഷ, സിഗില്‍ ലാല്‍, സമീര്‍ പുളിക്കല്‍, ബാബു കണ്ണൂര്‍, ജസ്‌റ്റിന്‍ ദേവസി, ജിന്‍സ് ജോര്‍ജ്, ഷിബു തോമസ്, സാന്‍ജോ ജോസ്, ഡയസ് ജോര്‍ജ്, സന്തോഷ് ജോണ്‍, ജോജി പുളിക്കല്‍, നിഥിന്‍ സിബി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story