Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 11:53 AM IST Updated On
date_range 12 Aug 2018 11:53 AM ISTഓണം-ബലിപെരുന്നാൾ ജില്ല ഫെയറിന് ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമായി
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷെൻറ ഓണം-ബലിപെരുന്നാൾ ജില്ല ഫെയർ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ചു. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഈ ഓണക്കാലത്തും പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്താൻ സർക്കാർ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഇത്തവണ സംസ്ഥാനത്ത് 1662 ഓണച്ചന്തകൾ ഒരുക്കുമെന്ന് അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കൺസ്യൂമർഫെഡ് 3500ഓളം ചന്തകളും തയാറാക്കുന്നുണ്ട്. കൂടാതെ ഹോർട്ടികോർപും പച്ചക്കറിച്ചന്ത സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഫെയർ നടക്കും. പൊതുവിപണിയേക്കാൾ വിലകുറച്ചാണ് സപ്ലൈകോ സാധനങ്ങൾ വിൽക്കുക. കയർ കോർപറേഷൻ, ഹോർട്ടികോർപ്പിെൻറ ഹരിത സ്റ്റാൾ, മത്സ്യവകുപ്പിെൻറ സാഫ് സ്റ്റാളുകൾ, വനംവകുപ്പിെൻറ വനവിഭവങ്ങൾ വിൽക്കുന്ന വനശ്രീ തുടങ്ങി നിരവധി സ്റ്റാളുകളും സപ്ലൈകോയുടെ സ്റ്റാളും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് ഫെയർ പ്രവർത്തിക്കുക. 24 വരെ തുടരും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ആദ്യവിൽപന നിർവഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, കൗൺസിലർ ജി. ശ്രീജിത്ര, സപ്ലൈകോ റീജനൽ മാനേജർ ആർ. അനിൽരാജ്, ജില്ല സപ്ലൈ ഓഫിസർ എൻ. ഹരിപ്രസാദ് തുടങ്ങിയവർ പെങ്കടുത്തു. അരി ജയ 25 രൂപ, പച്ചരി 23 രൂപ, പഞ്ചസാര 22 രൂപ, ചെറുപയർ 70 രൂപ, ഉഴുന്ന് 58 രൂപ, കടല 43 രൂപ, വൻപയർ 45 രൂപ, തുവരപ്പരിപ്പ് 65 രൂപ, മുളക് 75 രൂപ, മല്ലി 65 രൂപ എന്നിങ്ങനെ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോ നൽകുന്നത്. മഴക്കെടുതി നിവാരണം: അന്തര്‍ദേശീയതലത്തില്‍ ധനം സമാഹരിക്കണം ആലപ്പുഴ: കേരളത്തില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലമുണ്ടായ കെടുതികള്‍ പരിഹരിക്കാൻ കേന്ദ്രസഹായത്തോടൊപ്പം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ധനസമാഹരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും സഹകരണത്തോടെ സമിതി രൂപവത്കരിക്കണമെന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. കുര്യന്‍ പറഞ്ഞു. കേരളത്തിെൻറ സമ്പദ്ഘടനയെയും പരിസ്ഥിതിയെയും ഏറെ പ്രതികൂലമായി ബാധിച്ച് സൃഷ്ടിക്കപ്പെട്ട കഷ്ടനഷ്ടങ്ങള്‍ കേരളം പോലെയുള്ള സംസ്ഥാനത്തിനോ നഷ്ടഭാരം അനുഭവിക്കേണ്ടിവരുന്ന സാധാരണ ജനങ്ങള്‍ക്കോ ഒറ്റക്ക് പരിഹരിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്. ജനതാദള്‍-എസ് ആലപ്പുഴ നിയോജക മണ്ഡലം പ്രവര്‍ത്തകരുടെയും പോഷകസംഘടന പ്രവര്‍ത്തകരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എം.ഇ. നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എസ്. സലിം, പി.ആര്‍. അശോകന്‍, വി.എസ്. ജോഷി, ലോറന്‍സ് ജോസഫ്, അസറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story