Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലാലയ രാഷ്​​്ട്രീയം:...

കലാലയ രാഷ്​​്ട്രീയം: ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ്

text_fields
bookmark_border
കൊച്ചി: കലാലയ രാഷ്ട്രീയ നിയമനിര്‍മാണം ധൃതഗതിയില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 27ന് സെക്രേട്ടറിയറ്റിലേക്ക് എം.എസ്.എഫ് ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 26ന് 'കഠാര വെടിയുക, തൂലികയേന്തുക' പ്രമേയമുയര്‍ത്തി വിവിധ കലാലയങ്ങളിലൂടെ ആരംഭിച്ച സംസ്ഥാനയാത്രക്ക് പരിസമാപ്തി കുറിച്ചാണ് ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. അഭിമന്യു വധക്കേസ് പ്രതികളായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ മുന്‍കാല രാഷ്ട്രീയ പശ്ചാത്തലം പരിശോധനക്ക് വിധേയമാക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ്, ഷബീര്‍ ഷാജഹാന്‍, ഫൈസല്‍ ചെറുകുന്നോന്‍ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story