Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 12:05 PM IST Updated On
date_range 10 Aug 2018 12:05 PM ISTആറ്റിൻതീരത്തെ കൽക്കെട്ട് ഇടിഞ്ഞുവീണു
text_fieldsbookmark_border
ഹരിപ്പാട്: ചെറുതന ആറ്റിൻതീരത്തെ കൽക്കെട്ട് ഇടിഞ്ഞുവീണ് ബണ്ട് റോഡ് അപകടക്കെണിയിൽ. വർഷങ്ങൾക്കുമുമ്പ് ഇറിഗേഷൻ വകുപ്പ് കെട്ടിയ ആറ്റുതീരത്തെ കൽക്കെട്ടാണ് ഒരു കി.മീ. ദൂരം പലപ്പോഴായി ഇടിഞ്ഞുവീണത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ചെറുതന പുതിയ പാലത്തിനുസമീപം കിഴക്ക് റോഡിനോടുചേർന്ന ഭാഗം ഇടിഞ്ഞുവീണു. ഇവിടെയുള്ള വൈദ്യുതി പോസ്റ്റിെൻറ അടിഭാഗം ഇളകിയ നിലയിലായതിനാൽ പോസ്റ്റും റോഡിനൊപ്പം അപകടഭീതിയിലാണ്. ഒരുവർഷമായി നടക്കുന്ന ചെറുതന പാലത്തിെൻറ പൈലിങ് പണി മുതലാണ് കൽക്കെട്ട് ഇളകിത്തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഇളകിയ കൽക്കെട്ട് പുനർനിർമിച്ച് ബണ്ട് റോഡ് ഉയർത്തി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളപ്പൊക്കസമയത്ത് മുൻകാലത്തെ അപേക്ഷിച്ച് തീരത്തുള്ള വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാൻ കൽക്കെട്ട് പുനർനിർമിക്കേണ്ടത് ആവശ്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രശാന്തിയെയും ജീവനക്കാരനെയും മർദിച്ചതായി പരാതി ഹരിപ്പാട്: ക്ഷേത്രശാന്തിയെയും കഴകം ജീവനക്കാരനെയും ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി മർദിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ക്ഷേത്രം ശാന്തി മനോജ്, കഴകം നാരായണൻ നായർ, സംരക്ഷണ സമിതി സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ ചികിത്സ തേടി. പള്ളിപ്പാട് വഴുതാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഹരിപ്പാട് പൊലീസ് ശാന്തിയുടെയും കഴകത്തിെൻറയും മൊഴി രേഖപ്പെടുത്തി കേസെടുത്തു. രാവിലെ ക്ഷേത്രത്തിലെത്തിയ കൃഷ്ണകുമാർ തിടപ്പള്ളിയിൽ ഇരുന്ന ശാന്തിയെ ചോദ്യംചെയ്തു. തുടർന്ന് തിടപ്പള്ളിക്കുള്ളിൽ കയറി മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. പുറത്തുനിന്നുള്ളവർ തിടപ്പള്ളിയിൽ കയറാൻ പാടില്ലെന്നും തെറ്റാണെന്നും പറഞ്ഞ് കഴകം നാരായണൻ നായർ തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ ഉന്തുംതള്ളുമായി. തടസ്സപ്പെടുത്താനെത്തിയ മനോജിനെയും കൃഷ്ണകുമാർ മർദിച്ചു. മനോജും നാരായണൻ നായരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് രണ്ടുപേരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ദേവസ്വം വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളുടെയും ആശുപത്രിയിലെത്തി മനോജ്, നാരായണൻ നായർ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. സമാധാന സന്ദേശ റാലി പല്ലന: നാഗസാക്കി-ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടബന്ധിച്ച് പാനൂർക്കര ഗവ. യു.പി സ്കൂളിൽ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. യുദ്ധത്തിെൻറ കരാളതയിൽ ദുരിതംപേറുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന റാലിയിൽ യുദ്ധത്തിനും അസമാധാനത്തിനുമെതിരെ മുദാവാക്യങ്ങൾ ഉയർത്തി. ക്വിസ്, യുദ്ധവിരുദ്ധ കൊളാഷ്, പ്രസംഗം, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എച്ച്. അബ്്ദുൽഖാദർ കുഞ്ഞ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ.എം. സബീഹ്, ആർ. സുനിതമാരി, എസ്. രേഖ, മിനി തങ്കച്ചി, എ.വി. ശ്രീലേഖ, എസ്. സുധ, എസ്. രാജേന്ദ്രൻ, എം. ഷിഹാബുദ്ദീൻ, എ. റസിയ, രമാദേവി, എസ്. രമ്യാറാവു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story