Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:59 AM IST Updated On
date_range 9 Aug 2018 11:59 AM ISTനാട്ടുകാർക്ക് തലവേദനയായി ദേശീയപാതയിലെ സിഗ്നൽ
text_fieldsbookmark_border
കായംകുളം: അപകടം കുറക്കാനായി സ്ഥാപിച്ച ദേശീയപാതയിലെ സിഗ്നൽ സംവിധാനം നാട്ടുകാർക്ക് ബാധ്യതയാകുന്നു. ഒ.എൻ.കെ ജങ്ഷനിൽ അശാസ്ത്രീയമായി സ്ഥാപിച്ച സിഗ്നലാണ് ഉപകാരത്തേക്കാൾ ഉപദ്രവമായി മാറിയത്. നാലുവഴികളിലേക്ക് തിരിയുന്ന സ്ഥലത്തെ സിഗ്നൽ നിർദേശം ചിലപ്പോൾ ഒരുവഴിയിലേക്കും ആർക്കും പോകാൻ കഴിയാത്ത തരത്തിൽ കുരുക്കായി മാറുന്നത് പതിവാണ്. തെറ്റായ നിലയിൽ സിഗ്നൽ ലൈറ്റുകൾ തെളിയുമെന്നതിനാൽ യാത്രക്കാർ നിയമം പാലിക്കാതെ പോകാൻ നിർബന്ധിതരാകും. കായംകുളം-കാർത്തികപ്പള്ളി റോഡിലെ യാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. പലപ്പോഴും ട്രാഫിക് നിയന്ത്രണത്തിനും ഇവിടെ ആളുണ്ടാകാറില്ല. വീതികുറഞ്ഞ റോഡിൽ സിഗ്നൽ സംവിധാനത്തിന് സമീപം ബസ് സ്റ്റോപ്പുകളുള്ളതും പ്രതിസന്ധിക്ക് കാരണമാണ്. സിഗ്നൽ കടന്നയുടനെ ബസുകൾ നിർത്തുന്നതോടെ മറ്റ് വാഹനങ്ങളുടെ യാത്ര തടസ്സപ്പെടും. ഇത് ദേശീയപാതയിൽ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇൗ സമയത്ത് സിഗ്നൽ ലഭിച്ച കാർത്തികപ്പള്ളി-കായംകുളം റോഡിലെ യാത്രക്കാർക്കും പോകാനും കഴിയില്ല. ഇതാകെട്ട പലപ്പോഴും വാക്കേറ്റങ്ങൾക്ക് കാരണമാകുന്നു. തുടക്കം മുതലുള്ള പ്രശ്നങ്ങൾക്ക് ഏറെ പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ നടപടിയുണ്ടായില്ല. നിയമം പാലിക്കുന്നവർ പലപ്പോഴും കുരുക്കിൽ കുടുങ്ങുകയാണ് പതിവ്. വിഷയത്തിന് ശാസ്ത്രീയ പരിഹാരമുണ്ടാകണമെന്ന ആവശ്യമാകെട്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കരുണാനിധി കനല്‍പ്പാത താണ്ടിയ പോരാളി -എം.പി ആലപ്പുഴ: കരുണാനിധിയുടെ നിര്യാണത്തിലൂടെ കനല്‍പ്പാതകള്‍ താണ്ടിയ പോരാളിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി. എം. കരുണാനിധി ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നതില്‍ വലിയ സംഭാവന നല്‍കിയ നേതാവാണ്. ഒന്നാം യു.പി.എ, രണ്ടാം യു.പി.എ സര്‍ക്കാറുകളെ സൃഷ്ടിച്ച ഊര്‍ജകേന്ദ്രങ്ങളില്‍ പ്രധാനി അദ്ദേഹമായിരുന്നുവെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story