Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ 20.12...

ജില്ലയിൽ 20.12 കോടിയുടെ കൃഷിനാശം; 1155 കി.മീ റോഡ്​ തകർന്നു

text_fields
bookmark_border
കേന്ദ്രസംഘം ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കൊച്ചി: കനത്ത മഴമൂലം ജില്ലയുടെ കാര്‍ഷിക മേഖലയില്‍ ഉണ്ടായത് 20.12 കോടിയുടെ നാശനഷ്ടം. ആകെ 1155 കിലോമീറ്റര്‍ റോഡാണ് ജില്ലയില്‍ തകര്‍ന്നത്. മഴക്കെടുതിമൂലമുള്ള നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന് മുന്നിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തിലാണ് കണക്ക് അവതരിപ്പിച്ചത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ബി.കെ. ശ്രീവാസ്തവ, ഊര്‍ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നര്‍സി റാം മീണ, ഗതാഗത മന്ത്രാലയം റീജനല്‍ ഓഫിസര്‍ വി.വി. ശാസ്ത്രി എന്നിവരടങ്ങിയ സംഘം ബുധനാഴ്ച കുന്നുകര, ചെല്ലാനം മേഖലകൾ സന്ദര്‍ശിച്ചു. 7510 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 1284 ഹെക്ടർ കൃഷി നശിച്ചു. മത്സ്യബന്ധന മേഖലയില്‍ 31.53 ലക്ഷത്തി​െൻറ നാശമുണ്ടായി. 12,95,000 രൂപയുടെ നഷ്ടമാണ് മത്സ്യബന്ധന യാനങ്ങള്‍ക്ക് മാത്രം സംഭവിച്ചത്. ചെറുകിട ജലസേചന മേഖലയില്‍ 7.5 ലക്ഷത്തി​െൻറയും ജലവിതരണ മേഖലയില്‍ 72.49 ലക്ഷത്തി​െൻറയും നഷ്ടമുണ്ടായി. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണിക്ക് 250.99 ലക്ഷം ചെലവഴിച്ചു. പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നതു മൂലം 527.56 ലക്ഷത്തി​െൻറ നഷ്ടമാണ് ഉണ്ടായത്. എറണാകുളം മേഖലയില്‍ 920 കിലോമീറ്ററും മൂവാറ്റുപുഴ മേഖലയില്‍ 236 കിലോമീറ്ററും റോഡ് തകര്‍ന്നു. വാട്ടര്‍ അതോറിറ്റിക്ക് 82 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ വര്‍ഷം 18.97 ശതമാനം അധിക മഴയാണ് ജില്ലയില്‍ ലഭിച്ചത്. കൊച്ചി-25.85 ശതമാനം, പിറവം - 108.25, ആലുവ-25.85, സിയാല്‍ മേഖല-29.88, പെരുമ്പാവൂര്‍-36.71 എന്നിങ്ങനെയാണ് ജില്ലയില്‍ ലഭിച്ച അധികമഴയുടെ തോത്. ജില്ലയിലെ 26 വീടുകള്‍ പൂർണമായും 506 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 78 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്. 1889 കുടുംബങ്ങളിലെ 7557 അംഗങ്ങളെ ക്യാമ്പുകളിലെത്തിച്ചു. ദുരിതബാധിതര്‍ക്ക് താൽക്കാലിക ആശ്വാസം എന്ന നിലയില്‍ 71 ലക്ഷം രൂപ ചെലവഴിച്ചു. ചെല്ലാനം മേഖലയില്‍ 10 ദിവസവും പറവൂര്‍ മേഖലയില്‍ 20 ദിവസവും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചതായി ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ എസ്. ഷാജഹാന്‍ പറഞ്ഞു. 16 ക്യാമ്പുകളാണ് മൂവാറ്റുപുഴ മേഖലയില്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍.ഡി.ഒ എം.ടി. അനില്‍ കുമാര്‍ അറിയിച്ചു. കുന്നുകരയിലെത്തിയ സംഘത്തെ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചെല്ലാനം പഞ്ചായത്തിലെ മറുവക്കാട് ബസാര്‍, കമ്പനിപ്പടി, ഉപ്പത്തത്തോട് കനാല്‍ പ്രദേശങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. ചെല്ലാനം പഞ്ചായത്തിലെ കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിക്കാൻ കേന്ദ്രസഹായം അനുവദിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ ഫാ. സ്റ്റീഫന്‍ ജെ. പുന്നക്കല്‍, കോഓഡിനേറ്റര്‍ ഫാ. മൈക്കിള്‍ പുന്നക്കല്‍, ജനറല്‍ കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍, എക്‌സി. അംഗങ്ങളായ ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. അലക്‌സ് കൊച്ചിക്കാരന്‍വീട്ടില്‍, ജിന്‍സന്‍ വെളുത്തമണ്ണിങ്കല്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. ഷീലാദേവി, കൊച്ചി താലൂക്ക് തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് മേഴ്‌സി ജോസി എന്നിവരും റവന്യൂ, കൃഷി, കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ആയുഷ് കോണ്‍ക്ലേവ്: കോളജ് വിദ്യാര്‍ഥികൾക്ക് ലേഖന മത്സരം കൊച്ചി: മറൈന്‍ഡ്രൈവില്‍ സെപ്റ്റംബര്‍ ഏഴുമുതല്‍ 11 വരെ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവി​െൻറ പ്രചാരണാർഥം ഹോമിയോപ്പതി വകുപ്പ് കോളജ് വിദ്യാര്‍ഥികള്‍ക്കായി 'ഹോമിയോപ്പതി; ചികിത്സയും മാനവികതയും' വിഷയത്തില്‍ ലേഖന മത്സരം നടത്തുന്നു. 10 പേജില്‍ കവിയാത്ത ലേഖനങ്ങള്‍ പ്രിന്‍സിപ്പലി​െൻറ സാക്ഷ്യ പത്രം സഹിതം ഇൗ മാസം 28നകം തപാലിലോ ഇ-മെയിലിലോ അയക്കണം. വിലാസം: ജില്ല ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ബില്‍ഡിങ്, കലൂര്‍ പി.ഒ, എറണാകുളം-682 017. ഫോൺ: 0484 2345687. ഇ-മെയില്‍: dmohomoeoekm@kerala.gov.in
Show Full Article
TAGS:LOCAL NEWS 
Next Story