Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്​റു ട്രോഫി...

നെഹ്​റു ട്രോഫി വള്ളംകളി; ആവേശമായി സചി​െൻറ പോസ്​റ്റ്​

text_fields
bookmark_border
ആലപ്പുഴ: 'കാഴ്ച ആേവശം നിറക്കുകയാണ്... മത്സരം ആഘോഷത്തി​െൻറയും... ഇൗ അവസരം നഷ്ടമാക്കരുത്' -പറയുന്നത് മറ്റാരുമല്ല. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സചിൻ ടെണ്ടുൽകർ. ചാമ്പ്യൻസ് ബോട്ട് ലീഗി​െൻറ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് അദ്ദേഹത്തി​െൻറ ഇൗ ആഹ്വാനം. 66ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വിശിഷ്ടാതിഥിയാണ് സചിൻ. വള്ളംകളി ആവേശലഹരിയിൽ മാസ്റ്റർ ബ്ലാസ്റ്റർ ഹൈപിച്ചിലെത്തി. വള്ളംകളി കാണാൻ സചിൻ ഇംഗ്ലണ്ടിൽനിന്ന് നേരെ ആലപ്പുഴയിലെത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആവേശത്തുഴയെറിഞ്ഞ പോസ്റ്റ് വള്ളംകളി േപ്രമികളടക്കം വൈറലാക്കി. പോസ്റ്റിൽ സചിനെ സ്വാഗതം ചെയ്ത് മലയാളത്തിലും കമൻറുകളുടെ പ്രവാഹമാണ്. വള്ളംകളിയുടെ പ്രചാരണത്തിന് ഇപ്പോൾ മുൻനിരയിലാണ് േപാസ്റ്റ് ഉപയോഗിക്കുന്നത്. ആദ്യമായി വള്ളംകളി കാണാനെത്തുന്ന സചി​െൻറ സാന്നിധ്യം മൂലം ടിക്കറ്റുകളുടെ വിൽപന അതിവേഗം മുന്നേറുകയാണ്. ഒാൺലൈനിലും ടിക്കറ്റ് വിൽപന കുതിച്ചുയർന്നു. വെള്ളപ്പൊക്ക കെടുതിയിൽ ശോഭ മങ്ങിനിൽക്കുന്ന ഇൗ വർഷത്തെ നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ മുഖ്യആകർഷണം സചിൻതന്നെ. വള്ളംകളി കാണാൻ പ്രിയതാരം എത്തുമെന്ന വാർത്ത പരന്നത് മുതൽ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇൻസ്റ്റഗ്രാം പോസ്റ്റുംകൂടി വന്നതോടെ വള്ളംകളിയോടൊപ്പം സചിനെയും കാണാം എന്ന ഇരട്ടി ആവേശത്തിലാണ് അവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story