Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 11:05 AM IST Updated On
date_range 6 Aug 2018 11:05 AM ISTഗസലുകൾ മഴയായി പെയ്തിറങ്ങിയ ഉമ്പായി ഒാർമ
text_fieldsbookmark_border
ആലപ്പുഴ: തനിമ കലാസാഹിത്യ വേദി ആലപ്പുഴ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ മൈത്രീഭവനിൽ 'വീണ്ടും പാടാം സഖി' ഉമ്പായി സ്മൃതി സംഗമം സംഘടിപ്പിച്ചു. അന്തരിച്ച ഗസൽ ഗായകന് ഗാനത്തിൽ പൊതിഞ്ഞ അശ്രുപൂജ അർപ്പിച്ചു. സൗഹൃദ േവദി ആലപ്പുഴ ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. രാഗ് സ്കൂൾ ഒാഫ് മ്യൂസിക് ഡയറക്ടർ മെഹബൂബ് ഷരീഫ് ഉമ്പായി സ്മൃതി നിർവഹിച്ചു. ചാപ്റ്റർ ജില്ല പ്രസിഡൻറ് ആലപ്പി ഇക്ബാൽ അധ്യക്ഷത വഹിച്ചു. എ.എം. നവാസ് ജമീൽ, യു.എം. ബഷീർ, എസ്. മുജീബ് റഹ്മാൻ, താജുദ്ദീൻ ആറാട്ടുപുഴ, ആർ. ൈഫസൽ, ഹാഷിം ആറാട്ടുപുഴ, മുഹമ്മദ് ബഷീർ, താഹ ആലപ്പുഴ, നജീബ് രാഗ്, അബ്ദുൽ കലാം, പുന്നപ്ര പി.കെ. രവി, ബാച്ചിക്ക എന്നിവർ ഗാനങ്ങൾ ആലപിച്ചു. തീരദേശത്തെ പരീക്ഷണശാലയാക്കരുത് -എം.പി ആലപ്പുഴ: കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകാൻ സർക്കാർ തയാറാകണമെന്ന് കെ.സി. വേണുഗോപാൽ എം.പി. ഈ കാര്യത്തിലുള്ള നൂലാമാലകൾ പരിഹരിക്കാൻ വേണ്ടനടപടികൾ ഉടൻ സ്വീകരിക്കണമെന്നും കടലാക്രമണം മൂലം തീരദേശത്ത് നഷ്ടപ്പെട്ട വീടുകളുടെ കണക്കെടുക്കൽ എത്രയും വേഗം പൂർത്തിയാക്കണമെന്നും കടലാക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ആവശ്യപ്പെട്ടു. കടലാക്രമണം രൂക്ഷമായ പുന്നപ്ര, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലെ കടലാക്രമണ ബാധിതമായ 24 കേന്ദ്രങ്ങൾ എം.പി സന്ദർശിച്ചു. യു.ഡി.എഫ് സർക്കാർ 250 കോടിയാണ് ആലപ്പുഴയുടെ തീരസംരക്ഷണത്തിന് ചെലവഴിച്ചത്. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്ന് ഇതുവരെ ഒരു രൂപപോലും തീരദേശത്തിന് നീക്കിെവച്ചില്ല. ഓഖി ദുരന്തത്തിൽ വീടും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും കിട്ടിയിട്ടില്ല. ഇത് വിതരണം ചെയ്യാൻ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമായെന്ന് കെ.സി. വേണുഗോപാൽ എം.പി. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയമല്ല വേണ്ടതെന്നും ദുരിത ബാധിതരുടെ കടങ്ങൾ പൂർണമായും എഴുതി തള്ളുകയാണ് വേണ്ടതെന്നും എം.പി ആവശ്യപ്പെട്ടു. കുട്ടനാടിെൻറ കെടുതികൾ മുഖ്യമന്ത്രി നേരിട്ട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് തീരുമാനപ്രകാരം യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നു എം.പി പറഞ്ഞു. അച്ചടിമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം ചേര്‍ത്തല: അച്ചടിമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി അച്ചടി സാധന വിലവര്‍ധനയും വൈദ്യുതി ചാര്‍ജും കുറക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രിേൻറഴ്‌സ് ആൻഡ് ഡിസൈനേഴ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തക കൺവെന്‍ഷന്‍ ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തിെൻറ ഉദ്ഘാടനം രാജീവ് ആലുങ്കല്‍ നിര്‍വഹിച്ചു. രക്ഷാധികാരി സുനീത് ബാബു മുഖ്യപ്രഭാഷണം നടത്തി. എസ്. അനില്‍കുമാര്‍ വിദ്യാഭ്യാസ എന്‍ഡോവ്മെൻറും വൈസ് പ്രസിഡൻറ് എം.പി. മധുകുമാര്‍ പഠനോപകരണങ്ങളും കെ.പി. സനില്‍കുമാര്‍ ചികിത്സ സഹായവും വിതരണം ചെയ്തു. പി.ജി. സോമിനാഥൻ, ഡി. ശ്രീനിവാസന്‍, ദിനേശന്‍, വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എസ്. ഹരികുമാര്‍ (പ്രസി.), എം.പി. മധുകുമാര്‍ (വൈ. പ്രസി.), സാബു കുടിലുങ്കല്‍ (സെക്ര.), വില്യം കുര്യന്‍ (ജോ. സെക്ര.), പി.ജി. സ്വാമിനാഥന്‍ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story