Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 11:05 AM IST Updated On
date_range 6 Aug 2018 11:05 AM ISTകയ്റ്റീൻ കമ്പനികൾക്കെതിരെ സമരം: ഒത്തുതീർപ്പിന് സാധ്യത
text_fieldsbookmark_border
അരൂർ: അരൂരിലെ ചെമ്മീൻതൊണ്ട് സംസ്കരിക്കുന്ന കയ്റ്റീൻ കമ്പനികൾക്കെതിരെ നടത്തുന്ന സമരം ഒത്തുതീർപ്പാകാൻ സാധ്യത. അനുരഞ്ജന ചർച്ചയിലൂടെ ഒത്തുതീർപ്പാക്കുന്നതിന് ആലപ്പുഴ സബ്കലക്ടർ വി.ആർ. കൃഷ്ണതേജയുടെ അധ്യക്ഷതയിൽ അരൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഞായറാഴ്ച യോഗം ചേർന്നു. 60 ദിവസത്തിനുള്ളിൽ കയ്റ്റീൻ കമ്പനികളിൽ ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കണമെന്ന് സബ്കലക്ടർ നിർദേശിച്ചു. ആ കാലയളവിൽ കമ്പനികൾക്ക് പ്രവർത്തിക്കാം. അരൂർ വ്യവസായകേന്ദ്രത്തിൽ ട്രീറ്റ്മെൻറ് പ്ലാൻറുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന നാല് ചെമ്മീൻതൊണ്ട് സംസ്കരണ കമ്പനികളും ഒരു റബർ കമ്പനിയുമാണുള്ളത്. പ്ലാൻറ് സ്ഥാപിക്കുന്നതിന് ഒരോ കമ്പനിക്കും 20 ലക്ഷം രൂപയോളം ചെലവുവരും. രണ്ടുമാസത്തെ കാലയളവിൽ പ്ലാൻറ് സ്ഥാപിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡുമായി കമ്പനികൾ വ്യവസ്ഥ ചെയ്യണം. ഒരുലക്ഷം രൂപ കെട്ടിവെച്ച് ബോണ്ട് കരാർ ചെയ്യണമെന്നും ചർച്ചയിൽ വിശദീകരിച്ചു. 15 ദിവസം കൂടുമ്പോൾ സർക്കാർ ഏജൻസികൾ പ്ലാൻറ് നിർമാണപുരോഗതി പരിശോധിക്കും. നിർമാണം നടത്താത്ത കമ്പനികൾ രണ്ടുമാസത്തിനുള്ളിൽ അടച്ചുപൂട്ടേണ്ടി വരും. എന്നാൽ, ഇക്കാര്യങ്ങൾ സമരക്കാർ പൂർണമായും അംഗീകരിച്ചിട്ടില്ല. നിയമപരമായ കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് പതിനായിരങ്ങൾ ആശ്രയിക്കുന്ന ചെമ്മീൻ സംസ്കരണ വ്യവസായം നിലനിർത്തണമെന്ന് മുഖ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ, സെക്രട്ടറി ജോജോസ് ബൈജു, വ്യവസായ പ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, അരൂർ മുക്കം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകണം -അഖിലേന്ത്യ കിസാൻസഭ അരൂർ: കാലവർഷക്കെടുതികൾ മൂലം കൃഷിനശിച്ച ജില്ലയിലെ മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്ന് അഖിലേന്ത്യ കിസാൻസഭ ജില്ല നേതൃക്യാമ്പിനോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ടി.കെ. ചക്രപാണി അധ്യക്ഷത വഹിച്ചു. ആർ. സുഖലാൽ, ജോയിക്കുട്ടി ജോസ്, എൻ. സുകുമാരപിള്ള, പി. സുരേന്ദ്രൻ, പി.എ. ജോർജ്, കെ. ശശിധരൻപിള്ള, എൻ. രവീന്ദ്രൻ, ടി.എ. അബ്ദുൽഖാദർ, കെ.എസ്. രവി, ടി.പി. സതീശൻ, ടി.ജെ. ആഞ്ചലോസ്, എം.കെ. ഉത്തമൻ, കെ.പി. ദിലീപ്കുമാർ, കെ.ജി. പ്രിയദർശൻ എന്നിവർ സംസാരിച്ചു. കെപ്കോ ചെയർപേഴ്സൻ ജെ. ചിഞ്ചുറാണി ക്ലാസെടുത്തു. സമാപന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story