Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 10:38 AM IST Updated On
date_range 6 Aug 2018 10:38 AM ISTമഅ്ദനിക്ക് നീതി: നിവേദന സമർപ്പണ കാമ്പയിന് തുടക്കം
text_fieldsbookmark_border
കോതമംഗലം: പി.ഡി.പി ചെയർമാൻ അബ്്ദുന്നാസർ മഅ്ദനിക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാറിന് ലക്ഷം നിവേദനങ്ങൾ സമർപ്പിക്കുന്ന കാമ്പയിന് മണ്ഡലത്തിൽ തുടക്കമായി. പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന ചടങ്ങിൽ പി.ഡി.പി നിയോജകമണ്ഡലം പ്രസിഡൻറ് ടി.എച്ച്. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പി.എ. പാദുഷ, ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന സമിതി അംഗം മനോജ് ഗോപി, വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ സി.എ. യഹിയ, കെ.എം.വൈ.എഫ് താലൂക്ക് പ്രസിഡൻറ് അബ്്ദുൽസലാം മൗലവി, ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് മാവുടി മുഹമ്മദ് ഹാജി, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അംഗം മുബീന ആലിക്കുട്ടി, പി.ഡി.പി ജില്ല പ്രസിഡൻറ് വി.എം. അലിയാർ, ഐ.എസ്.എഫ് ജില്ല ട്രഷറർ മുഹമ്മദ് ഷാ, ജനകീയ ആരോഗ്യവേദി ജില്ല ജോയൻറ് സെക്രട്ടറി ഷിയാസ് പുതിയേടത്ത് നിയോജകമണ്ഡലം സെക്രട്ടറി കെ.എൻ. സലാഹുദ്ദീൻ, എം.എസ്. ആലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളിൽനിന്നും രാഷ്്ട്രീയ സാമൂഹിക സാംസ്കാരിക മനുഷ്യാവകാശ മാധ്യമ പ്രവർത്തകരിൽനിന്നും ബഹുജനങ്ങളിൽനിന്നും നിവേദനം സ്വീകരിച്ച് കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പോസ്റ്റൽ അയച്ചുകൊടുക്കുന്ന കാമ്പയിൻ വരുംദിവസങ്ങളിൽ പഞ്ചായത്ത് വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇൗ മാസം 16 വരെയാണ് കാമ്പയിൻ. കരുണ സ്റ്റോഴ്സ് ഉദ്ഘാടനം കോതമംഗലം: ശ്രീരാമവിലാസം ചവളർ സൊസൈറ്റി പിണ്ടിമന ശാഖ കരുണ മൈക്രോ യൂനിറ്റിെൻറ നേതൃത്വത്തിൽ തുടങ്ങിയ കരുണ സ്റ്റോഴ്സ് സംസ്ഥാന മൈക്രോ കൺവീനർ രജനി തമ്പി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് കെ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സിബി പോൾ ആദ്യ വിൽപന നിർവഹിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. വേണുവിന് സ്വീകരണം നൽകി. സ്വീകരണസമ്മേളനം ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഭാകരൻ മാച്ചംപിള്ളി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് കെ.എൻ. ബോസ് ഉപഹാരസമർപ്പണം നടത്തി. വനിത വിഭാഗം സംസ്ഥാന സെക്രട്ടറി കാർത്യായനി നാരായണൻ, യൂനിയൻ സെക്രട്ടറി പി.കെ. അനിൽ, യൂനിയൻ ജോയൻറ് സെക്രട്ടറി ഇ.കെ. സതീഷ്കുമാർ, വനിത യൂനിയൻ പ്രസിഡൻറ് മല്ലിക കേശവൻ, സെക്രട്ടറി ബിന്ദു വിജയൻ, മൈക്രോ യൂനിയൻ കോഓഡിനേറ്റർ പി.കെ. ഷാജി, വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഓമന രമേശ്, കുടുംബയോഗം പ്രസിഡൻറ് അമ്പിളി സജീവ്, ശാഖ സെക്രട്ടറി ആർ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story