Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ ബോധവത്കരണം

ലഹരിവിരുദ്ധ ബോധവത്കരണം

text_fields
bookmark_border
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസി​െൻറയും എക്സൈസ് വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ദീപജ്വാല തെളിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. ജില്ല പഞ്ചായത്ത്‌ അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് ഒ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ പ്രശാന്ത് പ്രഭാകരൻ, രമ മുരളീധര കൈമൾ, കെ.എസ്. മായ, ലിസി രാജൻ, സി.ഡി.എസ് ചെയർപേഴ്‌സൻ രജനി രവി, തങ്ക ശശി, ഉഷ പ്രേംകുമാർ, ആര്യാദേവി എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സിബി അച്യുതൻ ബോധവത്കരണ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story