Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:08 AM IST Updated On
date_range 5 Aug 2018 11:08 AM ISTമലബാർ സിമൻറ്സ് ഫയൽ കാണാതായ സംഭവം: കോർട്ട് ഓഫിസർക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsbookmark_border
കൊച്ചി: മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ കാണാതായ സംഭവത്തിൽ കോർട്ട് ഓഫിസർക്കെതിരെ നടപടിക്ക് ശിപാർശ. സംഭവത്തിൽ അന്വേഷണം നടത്തിയ ഹൈകോടതി വിജിലൻസ് രജിസ്ട്രാർ നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ട് ചീഫ് ജസ്‌റ്റിസിന് സമർപ്പിച്ചു. കേസ് ഫയലുകൾ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജൂൺ 18നാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വിജിലൻസ് രജിസ്ട്രാർക്ക് നിർദേശം നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ 2016ലാണ് ഫയൽ കാണാതായതെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് അക്കാലത്ത് കേസ് പരിഗണിച്ചിരുന്ന കോടതിയിലെ കോർട്ട് ഒാഫിസർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് വിജിലൻസ് രജിസ്ട്രാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയത്. കോടതിയിലെത്തുന്ന കേസ് ഫയലിെൻറ ചുമതല അതത് കോർട്ട് ഒാഫിസർമാർക്കാണ്. കേസ് പരിഗണിച്ചിരുന്ന കോടതിയിലെ കോർട്ട് ഒാഫിസറുടെ അനാസ്ഥയാണ് ഫയൽ കാണാതാവാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോർട്ട് ഒാഫിസർക്കെതിരായ നടപടി ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈകോടതിയിലെ കേസ് ഫയലുകൾ സൂക്ഷിക്കുന്ന സെക്‌ഷനിൽ സി.സി ടി.വി കാമറ സ്ഥാപിക്കുക, കേസ് ഫയലുകളുടെ നീക്കം രേഖപ്പെടുത്തുന്ന രജിസ്റ്റർ ഏർപ്പെടുത്തുക എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ. മലബാർ സിമൻറ്സിലെ അഴിമതിക്കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, ജോയ് കൈതാരം എന്നിവർ നൽകിയ ഹരജികളുടെയും തൃശൂർ വിജിലൻസ് കോടതിയിലെ അഴിമതിക്കേസുകൾ അവസാനിപ്പിക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരായ ഹരജിയുടെയും ഫയലുകളാണ് കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story