Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജന വ്യായാമകേന്ദ്രം...

വയോജന വ്യായാമകേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
പിറവം: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപെടുത്തി നിർമിച്ച വയോജന വ്യായാമകേന്ദ്രം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. വയോജന കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് പ്രവർത്തനഫണ്ട് വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എ.പി. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അച്യുതൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.സി. സജികുമാർ, സ്ഥിരം സമിതി അംഗങ്ങളായ ജൂലിയ ജയിംസ്, ജയിൻ കെ. പുന്നൂസ്, മെംബർമാരായ കെ.ആർ. ജയകുമാർ, ഷീന ഷാജി, സി.എ. ബാലു, കെ.പി. അംബിക, ലിസി സണ്ണി, ഒ.ആർ. ഹരിക്കുട്ടൻ, കൗസല്യ കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൻ ഓമന ബാലകൃഷ്ണൻ, വയോജന അയൽക്കൂട്ടം പ്രസിഡൻറ് കെ.ആർ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story