Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാരവാഹനങ്ങൾ റോഡ്...

ഭാരവാഹനങ്ങൾ റോഡ് തകർക്കുന്നെന്ന്

text_fields
bookmark_border
പിറവം: ബി.എം ബി.സി നിലവാരത്തിൽ പണിത പാണ്ട്യൻപാറ മണീട് റോഡ് ഭാരവാഹനങ്ങൾ കയറി തകരുന്നതായി ആക്ഷേപം. പിറവം-തൊടുപുഴ റോഡ് ഓണക്കൂർ നിരപ്പിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഗതാഗതം ഇതുവഴി തിരിച്ചുവിട്ടതാണ് റോഡ് തകരാൻ കാരണം. പാണ്ട്യൻപാറ കക്കാട് മേഖലയിൽ റോഡി​െൻറ വശം ഇടിഞ്ഞുതുടങ്ങി. പാറമടകളിൽനിന്നുള്ള ടോറസ് വാഹനങ്ങൾ ഏറെ പോകുന്നതോടെ കക്കാടുനിന്ന് പാമ്പാക്കുട, തിരുമാറാടി പ്രദേശങ്ങളിലേക്ക് പോകുന്ന ജലവിതരണ പൈപ്പുകൾ പൊട്ടാൻ സാധ്യതയും വർധിച്ചു. ഇക്കാരണത്തൽ ഇതുവഴി നേരേത്ത ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചിരുന്നു. ടോറസ്പോലുള്ള വാഹനങ്ങൾ ഇതുവഴി കടത്തിവിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ കെ.ആർ. ശശി അധികൃതർക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story