Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 11:20 AM IST Updated On
date_range 4 Aug 2018 11:20 AM IST1500 സൂക്ഷ്മസംരംഭങ്ങള്‍ക്ക് 25 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു -സജി ചെറിയാന്‍ എം.എൽ.എ
text_fieldsbookmark_border
ചെങ്ങന്നൂര്‍: നിയോജക മണ്ഡലത്തില്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കാന്‍ 25 കോടി രൂപയുടെ പദ്ധതി സർക്കാർ അംഗീകാരത്തിന് സമര്‍പ്പിച്ചതായി സജി ചെറിയാന്‍ എം.എല്‍.എ പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭയുടെ സംരംഭക ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ബാങ്കുകള്‍, വ്യവസായ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ 1500 സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കും. ഇതുവഴി 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും കഴിയും. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.വി. അജയന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വികസന ഓഫിസര്‍ എസ്. ജയമോഹന്‍ പദ്ധതി അവതരണം നടത്തി. സംരംഭക ക്ലബ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍, കണ്‍വീനര്‍ പി.കെ. അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്. സുധാമണി, ശോഭ വർഗീസ്, സുജ ജോണ്‍, നഗരസഭ സെക്രട്ടറി ജി. ഷെറി എന്നിവര്‍ സംസാരിച്ചു. നൂതന സ്വയംതൊഴില്‍ സംരംഭങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍, ബാങ്ക് വായ്പ, സബ്‌സിഡി, േപ്രാജക്ട് തയാറാക്കല്‍ വിഷയങ്ങളില്‍ ഉപജില്ല വ്യവസായ ഓഫിസര്‍ എസ്.കെ. സുരേഷ് കുമാര്‍, ഓറിയൻറല്‍ ബാങ്ക് ഓഫ് േകാമേഴ്‌സ് സീനിയര്‍ മാനേജര്‍ ടി.എന്‍. അഞ്ജലി എന്നിവര്‍ ക്ലാസെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പരിശീലന പരിപാടി സെപ്റ്റംബര്‍ 14ന് രാവിലെ 10ന് നഗരസഭ കോൺഫറന്‍സ് ഹാളില്‍ നടക്കും. രാമായണമേളക്ക് നാളെ തുടക്കം മാന്നാര്‍: തൃക്കുരട്ടി മഹാദേവ സമിതിയുടെ ആഭിമുഖ്യത്തിെല 16ാമത് അഖില കേരള രാമായണമേളക്ക് ഞായറാഴ്ച തുടക്കമാകും. എട്ടുദിവസത്തെ മേള 12ന് സമാപിക്കും. വൈകീട്ട് അഞ്ചിന് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി രാമായണമേളയുടെയും പ്രഭാഷണപരമ്പരയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. ആറിന് വൈകീട്ട് ഏഴിന് ടി.ആര്‍. രാമനാഥന്‍, ഏഴിന് വൈകീട്ട് ഏഴിന് അഭിരാമി കൊല്ലം, എട്ടിന് വൈകീട്ട് ഏഴിന് ഡോ. എം.എം. ബഷീര്‍, ഒമ്പതിന് വൈകീട്ട് ഏഴിന് ശങ്കരനാരായണന്‍, 10ന് വൈകീട്ട് ഏഴിന് അഞ്ജനാദേവി, 11ന് വൈകീട്ട് ഏഴിന് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് തുടങ്ങിയവരുടെ പ്രഭാഷണം നടക്കും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാർഥികള്‍ 11ന് രാവിലെ എട്ടിനകം സ്‌കൂള്‍ മേലധികാരികളുടെ സാക്ഷ്യപത്രത്തോടുകൂടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സേവസമിതി ഭാരവാഹികളായ ശിവപ്രസാദ് പുഷ്പവിലാസം, അനിരുദ്ധന്‍ ചിത്രാഭവനം, കലാധരന്‍ കൈലാസം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുതി മുടങ്ങും ആലപ്പുഴ: സൗത്ത് സെക്ഷൻ പരിധിയിൽ വട്ടപ്പള്ളി, ജമീല പുരയിടം, ലജ്നത്ത്, സക്കരിയ ബസാർ, പക്കി പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story