Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലബീബ് വരക്കുന്നു;...

ലബീബ് വരക്കുന്നു; രോഗികളായ കുരുന്നുകൾക്ക് കൈത്താങ്ങാവാൻ

text_fields
bookmark_border
കൊച്ചി: ലബീബ് ബക്കർ ചിത്രങ്ങൾ വരക്കുകയാണ്; തന്നെപ്പോലെ ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ പലവിധ രോഗങ്ങ‍ളാൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമേകാൻ. നിരവധി ചിത്രരചന മത്സരങ്ങളിൽ വിജയിയായ ലബീബ്, രോഗികളായ കുട്ടികളെ സഹായിക്കുന്ന സൊലാസ് എന്ന ജീവകാരുണ്യ സംഘടനക്ക് വേണ്ടിയാണ് ഛായാചിത്രങ്ങൾ വരക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പള്ളിമുക്ക് ദിവാൻസ് റോഡിലെ വിമൻസ് അസോസിയേഷൻ ജൂബിലി ഹാളിൽ നടക്കുന്ന സീസൺസ് എക്സ്പോയിലാണ് കൊച്ചിയിലെ പ്രദർശനം. എക്സ്പോയിൽ എത്തി സൊലസിലേക്ക് ആയിരം രൂപയിൽ കുറയാത്ത തുക സംഭാവന നൽകുന്നവർക്ക് ഗ്ലാസിൽ െഫ്രയിം ചെയ്ത ചിത്രങ്ങൾ സമ്മാനമായി നൽകും. 15 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കേരളത്തിലെ 1800 കുട്ടികൾക്ക് എല്ലാമാസവും ജീവൻരക്ഷ മരുന്നുകൾ സൊലാസ് സൗജന്യമായി നൽകുന്നുണ്ട്. ഏകദേശം 12 ലക്ഷം രൂപയാണ് ഇതിന് ചെലവ്. ഇത് കണ്ടറിഞ്ഞാണ് ലബീബ് തന്നെക്കൊണ്ടാവുംവിധം സഹായിക്കാൻ മുന്നോട്ടുവന്നത്. ചെറുപ്പം മുതൽ വരക്കുമെങ്കിലും എവിടെയും പോയി ചിത്രരചന പഠിച്ചിട്ടില്ല. ലബീബി​െൻറ ആദ്യപ്രദർശനം കൂടിയാണിത്. തൃക്കാക്കര സ​െൻറ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സൊലാസ് വളൻറിയർകൂടിയായ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. കെ.പി. ജാബിർ മൂസയുടെയും മുജുവി​െൻറയും മൂത്തമകനാണ് ലബീബ്. പട്ടാമ്പിയാണ് സ്വദേശം. രണ്ടുവർഷമായി കാക്കനാട് കമ്പനിപ്പടിയിലാണ് താമസം. നാലാം ക്ലാസ് വിദ്യാർഥിനി ലൈബ ബക്കറാണ് സഹോദരി.
Show Full Article
TAGS:LOCAL NEWS 
Next Story