Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 10:59 AM IST Updated On
date_range 3 Aug 2018 10:59 AM ISTപുരസ്കാര നിറവിൽ ഫ്രാൻസിസ് ടി. മാവേലിക്കര
text_fieldsbookmark_border
മാവേലിക്കര: 2017ലെ പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച നാടക കൃത്തിനുള്ള സംസ്ഥാന സർക്കാറിെൻറ പുരസ്കാരം ഫ്രാൻസിസ് ടി. മാവേലിക്കരക്ക്. ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ച 'ഒരുനാഴി മണ്ണ്' നാടകത്തിനാണ് അവാർഡ്. ഇരുനൂറിലേറെ വേദികൾ പിന്നിട്ട 'ഒരുനാഴി മണ്ണി'െൻറ നാടകസംഘം പലതവണ സംഘ്പരിവാർ ആക്രമണത്തിനിരയായി. കെ.പി.എ.സിക്ക് വേണ്ടി എഴുതിയ ആറ് നാടകത്തിൽ നാലിനും മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കാളിദാസ കലാകേന്ദ്രം, കൊല്ലം അസീസി, കാഞ്ഞിരപ്പള്ളി അമല, സ്വദേശാഭിമാനി, അക്ഷര ജ്വാല, സാരഥി തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ നാടകസംഘങ്ങൾക്കുവേണ്ടിയും എഴുതിയിട്ടുണ്ട്. വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി, പാച്ചുവും കോവാലനും എന്നീ സിനിമകൾക്ക് തിരക്കഥയുമെഴുതി. കേരള സാഹിത്യ അക്കാദമി അവാർഡ്, സംഗീതനാടക അക്കാദമി കലാശ്രീ പുരസ്കാരം, അബൂദബി ശക്തി അവാർഡ്, കാമ്പിശ്ശേരി കരുണാകരൻ അവാർഡ്, കോഴിശ്ശേരി ബാലരാമൻ അവാർഡ്, കെ.സി.ബി.സി സാഹിത്യപുരസ്കാരം, ഒ. മാധവൻ പുരസ്കാരം, കല്ലുമല കരുണാകരൻ അവാർഡ് ഉൾെപ്പടെ നൂറുകണക്കിന് പുരസ്കാരങ്ങൾ ഫ്രാൻസിസിനെ തേടിയെത്തി. ടെറൻസ് ഫെർണാണ്ടസിെൻറയും വിക്ടോറിയയുടെയും മകനായി 1960 മാർച്ച് 16ന് മാവേലിക്കരയിലാണ് ജനനം. മാവേലിക്കര ബോയ്സ് ഹൈസ്കൂളിലും ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിലുമായി പഠനം പൂർത്തിയാക്കിയശേഷം രാഷ്ട്രീയത്തിലേക്കും തുടർന്ന് തെരുവുനാടക രംഗത്തേക്കും തിരിഞ്ഞു. ഇക്കാലത്ത് നിരവധി തെരുവുനാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: മരിയ. മക്കൾ: ഫേബിയൻ, ഫ്യൂജിൻ, ലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story