Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.കെ.എ. ലത്തീഫ്​...

എൻ.കെ.എ. ലത്തീഫ്​ അന്തരിച്ചു

text_fields
bookmark_border
ekg5 latheef pic എൻ.കെ.എ. ലത്തീഫ് മട്ടാഞ്ചേരി: എഴുത്തുകാരനും എ.ഐ.സി.സി അംഗവുമായ എന്‍.കെ.എ. ലത്തീഫ് (81) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കപ്പലണ്ടിമുക്ക് പടിഞ്ഞാേറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: കുത്സു. മക്കൾ: സാജിത, സാബിറ, ആസാദ്, ആബിദ് റഹ്മാൻ. മരുമക്കൾ: എൻ.എ. മുഹമ്മദ് കബീർ, കെ.എ. അബ്ദുൽ ജബ്ബാർ, ഷമീറ, സുനിത. ഫോർട്ട്കൊച്ചി കപ്പലണ്ടിമുക്കിലെ നമസ്കാര എന്ന വീട്ടിലായിരുന്നു താമസം. കവി, വൈജ്ഞാനിക സാഹിത്യകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1936 നവംബർ ഏഴിന് ഹാജി എൻ.എ. കുഞ്ഞിമുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ചു. 1979ൽ കൊച്ചി കോർപറേഷൻ കൗണ്‍സിലറായി. രണ്ടുതവണയായി 12 വര്‍ഷം സ്ഥാനം അലങ്കരിച്ചു. കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ്, ആകാശവാണി തൃശൂർ, തിരുവനന്തപുരം നിലയങ്ങളിൽ പ്രോഗ്രാം ഉപദേശകസമിതി അംഗം, സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, സമസ്ത കേരള സാഹിത്യപരിഷത്ത് സെക്രട്ടറി, സംസ്‌കാര സാഹിതി ജില്ല സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 'വീക്ഷണം' പത്രാധിപസമിതി അംഗമായും 'ധർമപൗരൻ', 'ചൈതന്യധാര', 'സലഫി ടൈംസ്' എന്നിവയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട് . ഉജ്ജ്വലം മഹാത്മാവി​െൻറ ജീവിതം, മഹത്തുക്കളുടെ മതവീക്ഷണം അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. സാമൂഹിക-രാഷ്ട്രീയ-സാഹിത്യമേഖലയിലെ സംഭാവനകൾക്ക് വിവിധ പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story