Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതട്ടിപ്പുവീരൻ...

തട്ടിപ്പുവീരൻ ജയപ്രകാശ് പിടിയിൽ

text_fields
bookmark_border
കുട്ടനാട്: കുപ്രസിദ്ധ തട്ടിപ്പുവീരൻ നീരേറ്റുപുറം കൃഷ്ണവിലാസം ജയപ്രകാശ് പൊലീസ് പിടിയിൽ. സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞ് ചക്കുളം കുതിരച്ചാൽ കൃഷ്ണകുമാറി​െൻറ കൈയിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്നു. ഇയാൾ തിരുവല്ല ഭാഗത്ത് ഒളിവിൽ കഴിയുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ കെ.ജി. രതീഷി​െൻറ നേതൃത്വത്തിെല പൊലീസ് സംഘം സ്ഥലം കണ്ടെത്തി സമീപത്ത് തമ്പടിച്ചു. സംശയം തോന്നിയ ജയപ്രകാശ് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ജോലി വാഗ്ദാനം നൽകി നെടുമുടി, വള്ളികുന്നം, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതുൾപ്പെടെ അമ്പതോളം കേസിൽ പ്രതിയാണ്. വർഷങ്ങളായി പല പേരിലും വേഷത്തിലും പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്നു. സീനിയർ സി.പി.ഒമാരായ പ്രേംജിത്ത്, ഷൈലേഷ് കുമാർ, സിജിറാം എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story