Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോവൻ നിർമിത വിദേശമദ്യം ...

ഗോവൻ നിർമിത വിദേശമദ്യം പിടികൂടി

text_fields
bookmark_border
ആലപ്പുഴ: ഓണവിപണി ലക്ഷ്യമിട്ട് അനധികൃതമായി സൂക്ഷിച്ച 15 ലിറ്ററോളം ഗോവൻ നിർമിത വിദേശമദ്യം എക്സൈസ് പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടികൂടി. കൈചൂണ്ടിമുക്കിലെ പേരാലുംപറമ്പ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചെടുത്തത്. േഗാവയിൽനിന്ന് മദ്യം കൊണ്ടുവന്ന ആകാശ് ജോസഫിനെതിരെ (22) േകസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവൻറിവ് ഓഫിസർമാരായ എ. കുഞ്ഞുമോൻ, എം. ബൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രവികുമാർ, കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, എസ്.ആർ. റഹീം, എൻ.പി. അരുൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story