Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 11:23 AM IST Updated On
date_range 1 Aug 2018 11:23 AM ISTകയറിൽ തീർത്ത 'കരി'വിരുത്
text_fieldsbookmark_border
അരൂർ: കയർകൊണ്ട് ആനയുടെ ശിൽപമൊരുക്കി വിനു. ഡൽഹിയിലെ ഇന്ദിരാഗാന്ധി സെൻറർ ഫോർ ആർട്സിൽ 12 മുതൽ 15 വരെ നടക്കുന്ന ഗജമഹോത്സവത്തിൽ പ്രദർശിപ്പിക്കാനാണ് എരമല്ലൂർ പനക്കൽ വീട്ടിൽ വിനു (43) ആനയുടെ കയർ ശിൽപം തീർത്തത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, പരിസ്ഥിതി മന്ത്രാലയം, ഇൻറർനാഷനൽ ഫണ്ട് ഫോർ ആനിമൽ വെൽഫയർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആന ശിൽപ പ്രദർശനം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ജില്ലകളിൽനിന്ന് 10 കലാകാരന്മാർ 10 ആനകളെ ശിൽപമാക്കി ഡൽഹിക്ക് അയച്ചുകഴിഞ്ഞു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 117 ആനകൾ പ്രദർശനത്തിനെത്തും. ഏഴടി ഉയരവും പത്തടി നീളവും നാലര അടി വീതിയുമുള്ള കരിയെന്ന് പേരിട്ട വിനുവിെൻറ കൊമ്പന് 500 കിലോ ഭാരമുണ്ട്. 117 ആനകളും ഈ അളവുതൂക്കങ്ങൾക്ക് വെളിയിൽ പോകാൻ പാടില്ലെന്നാണ് നിബന്ധന. എഴുപുന്നക്കാരനായ 75കാരൻ കയർ തൊഴിലാളി തങ്കപ്പനും വിനുവിെൻറ സഹായിയായി. കമ്പികളും മുളയുംകൊണ്ട് സ്കെൽട്ടൻ ഉണ്ടാക്കി കയർപിരിച്ചു ചേർത്ത് ആനയെ ഒരുക്കിയെടുക്കാൻ 20 ദിവസമെടുത്തെന്ന് വിനു പറഞ്ഞു. 2016ൽ ചൈനയിൽ നടന്ന ഷാങ്ഹായ് ബിനാലെയിൽ കൊയ്ത്തരിവാൾകൊണ്ട് വിനു ഒരുക്കിയ ഉച്ചവിശ്രമമെന്ന ശിൽപം ഏറെ ശ്രദ്ധ നേടിയിരുന്നു. ദലിത് ജീവിതത്തിെൻറ പോരാട്ടത്തിെൻറ അടയാളപ്പെടുത്തലായാണ് ഉച്ചവിശ്രമം വിലയിരുത്തപ്പെട്ടത്. തൃപ്പൂണിത്തുറ ആർ.എൽ.വിയിൽനിന്ന് 2014ൽ ശിൽപവിദ്യയിൽ ഡിപ്ലോമ നേടിയ വിനു ഒറ്റക്കും കൂട്ടായും നിരവധി ചിത്രശിൽപ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ശനിയാഴ്ച ഇടപ്പള്ളിയിൽ ആരംഭിക്കുന്ന ശിൽപചിത്ര പ്രദർശനത്തിൽ 'കണ്ണാടി'യെന്ന ടെറാക്കോട്ട ശിൽപവുമായി പങ്കെടുക്കുന്നുണ്ട്. ഭാര്യ: ഷിത. മകൻ: വിഹാൻ. കെ.ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story