Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണപ്പുറത്തെ...

മണപ്പുറത്തെ ആൽമരച്ചില്ലകൾ മുറിച്ചു

text_fields
bookmark_border
ആലുവ: ശിവരാത്രി മണപ്പുറത്തെ കരിഞ്ഞുണങ്ങിയ ആലി​െൻറ ശിഖരങ്ങൾ മുറിച്ചുനീക്കി. ഞായറാഴ്ച രാവിലെയാണ് വനം വകുപ്പി​െൻറ അനുമതിയോടെ ദേവസ്വം ബോർഡ് അപകടാവസ്ഥയിലായ മരത്തി​െൻറ ചില്ലകൾ മുറിച്ചത്. ഏറെ നാളായി ആൽത്തറയിൽ ഭക്തജനങ്ങൾ ഉൾപ്പെടെ നിൽക്കുന്ന സ്ഥലത്ത് ആൽ ഉണങ്ങിയ നിലയിലായിരുന്നു. ശിഖരങ്ങൾ പൂർണമായി ഉണങ്ങിയതിനാൽ ഇലകളൊന്നും ഇല്ലാത്ത അവസ്ഥയാണ്. എന്നാൽ, മരത്തി​െൻറ അടിഭാഗത്തേക്ക് കേട് ബാധിച്ചിട്ടില്ല. അതിനാൽ ഉണങ്ങിയ ശിഖരങ്ങൾ നീക്കിയശേഷം മരം സംരക്ഷിക്കാനാകുമോയെന്ന ശ്രമത്തിലാണ് അധികൃതർ.
Show Full Article
TAGS:LOCAL NEWS
Next Story