Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:02 AM GMT Updated On
date_range 30 April 2018 5:02 AM GMTചൂരലുമായി പീതാംബരൻ മാസ്റ്ററെത്തി; അനുസരണയോടെ ശിഷ്യന്മാർ ക്ലാസിലിരുന്നു
text_fieldsbookmark_border
പള്ളുരുത്തി: പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ മുറ്റത്ത് സൈക്കിളിൽ പീതാംബരൻ മാസ്റ്റർ എത്തി. കൈയിലൊരു ചൂരലുമുണ്ട്. നീണ്ട 36 വർഷത്തിനുശേഷമാണ് വീണ്ടും അധ്യാപകെൻറ വേഷമണിഞ്ഞ് മാസ്റ്റർ സ്കൂൾ അങ്കണത്തിൽ എത്തിയത്. ടി.പി. പീതാംബരൻ മാസ്റ്ററുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി 'മാഷും കുട്ട്യോളും' എസ്.ഡി.പി.വൈ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മാഷ് എത്തിയത്. മാഷ് എത്തുംമുേമ്പ പഠിപ്പിച്ച വിദ്യാർഥികൾ അച്ചടക്കമുള്ളവരായി ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. അസംബ്ലിയും പ്രാർഥനക്കും ശേഷം ഹാജർ ബുക്ക് എടുത്ത് ഓരോരുത്തരുെടയും പേര് ഉറക്കെ വിളിച്ച് വിദ്യാർഥികൾ ഹാജർ ഉറപ്പിച്ചു. തുടർന്ന് ആർ.എൽ സ്റ്റീവൻസിെൻറ 'ഫ്രം എ റെയിൽവേ കാരേജ്' പദ്യം മാഷ് ഉറക്കെ വായിച്ചു. പിന്നീട് വിദ്യാർഥികൾക്ക് അർഥം പറഞ്ഞുനൽകി. ക്ലാസ് അരമണിക്കൂറോളം തുടർന്നു. ചടങ്ങ് ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. മേയർ സൗമിനി ജയിൻ പീതാംബരൻ മാസ്റ്ററെ പൊന്നാട അണിയിച്ചു. മാസ്റ്ററുടെ സഹപ്രവർത്തകരായിരുന്ന നിരവധി പേരും ചടങ്ങിൽ എത്തിയിരുന്നു. വിവിധ ജോലികളിൽനിന്ന് വിരമിച്ചവരും സമൂഹത്തിെൻറ വിവിധ മേഖലയിൽപെട്ടവരുമായ ശിഷ്യന്മാരിൽ പലരും സംബന്ധിച്ചു.
Next Story