Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 11:08 AM IST Updated On
date_range 29 April 2018 11:08 AM ISTഡോക്ടർമാർ കർമരംഗത്തെ അച്ചടക്കം മാതൃകയാക്കേണ്ടവർ ^മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
ഡോക്ടർമാർ കർമരംഗത്തെ അച്ചടക്കം മാതൃകയാക്കേണ്ടവർ -മന്ത്രി ജി. സുധാകരൻ അരൂർ: സമൂഹം ദൈവതുല്യരായി കണക്കാക്കുന്ന ഡോക്ടർമാർ സമരം ചെയ്യാൻ പാടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഡോക്ടർമാരുടെ ജോലി മറ്റാർക്കും സാധിക്കില്ല. ക്ലർക്കുമാരെ പോലെ ഫയലും മടക്കിവെച്ച് ജോലി നിർത്തി ഇറങ്ങിപ്പോകേണ്ടവരല്ല ഡോക്ടർമാർ. പട്ടാളത്തെയും പൊലീസുകാരെയും പോലെ കർമരംഗത്തെ അച്ചടക്കം മാതൃകയാക്കേണ്ടവരാണ് ഡോക്ടർമാർ. എന്നാൽ, അത്ര സഹിക്കാൻ കഴിയാത്ത സംഭവങ്ങളിൽ പ്രതിഷേധിക്കാൻ പാടില്ലെന്ന് പറയുന്നില്ല. 'മാധ്യമം' പ്രസിദ്ധീകരിച്ച 'ആലപ്പുഴയുടെ ആരോഗ്യം' ഹെൽത്ത് ഡയറക്ടറിയുടെ പ്രകാശനം ചന്തിരൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അർറഹ്മ ചാരിറ്റബിൾ ട്രസ്റ്റിെൻറ കീഴിലെ ലൈഫ് കെയർ പോളിക്ലിനിക്കിെൻറ നേതൃത്വത്തിൽ നടത്തിയ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മെഡിക്കൽ ക്യാമ്പിെൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയിൽ വേറിട്ട നിലപാട് സ്വീകരിക്കാൻ 'മാധ്യമ'ത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രിയിൽനിന്ന് ഡയറക്ടറി ഏറ്റുവാങ്ങി എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു. നല്ല ആരോഗ്യശീലങ്ങൾ കുട്ടികളിൽ പ്രായോഗികമാക്കാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്ന് അധ്യക്ഷത വഹിച്ച 'മാധ്യമം' ജനറൽ മാനേജർ കളത്തിൽ ഫറൂഖ് പറഞ്ഞു. ചന്തിരൂർ പഴയ പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച ഹെൽത്ത് വാക് ലൈഫ് കെയർ പോളിക്ലിനിക് അങ്കണത്തിൽ അവസാനിച്ച ശേഷമാണ് സമ്മേളനം ചേർന്നത്. അരൂർ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ ഫ്ലാഗ്ഒാഫ് ചെയ്ത ഹെൽത്ത് വാക്കിൽ എ.എം. ആരിഫ് എം.എൽ.എ, സി.ഡി.എസ് ചെയർപേഴ്സൻ രേണുക സന്തോഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി നിരവധി പേർ പെങ്കടുത്തു. ആലപ്പുഴ ആരോഗ്യം പദ്ധതിയുമായി ബന്ധപ്പെട്ട് 'മാധ്യമം' പ്രസിദ്ധീകരിച്ച സപ്ലിമെൻറിെൻറ പ്രകാശനം അർറഹ്മ പ്രസിഡൻറ് കെ.എം. അബ്ദുല്ല ഹാജി നിർവഹിച്ചു. അർറഹ്മയുടെ 2018-19ലെ ആരോഗ്യ പദ്ധതികൾ വൈസ് പ്രസിഡൻറ് കെ. അഹമ്മദുൽ കബീർ പ്രഖ്യാപിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ, പഞ്ചായത്ത് അംഗങ്ങളായ വി.കെ. മനോഹരൻ, സി.കെ. പുഷ്പൻ, മേരി മഞ്ജു, ഇ.ഇ. ഇഷാദ്, ഉഷ അഗസ്റ്റിൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, ഡോ. നിഹാസ് ബഷീർ, ഡോ. പി. വത്സല, മുഹമ്മദ് യാസർ, അർറഹ്മ ജനറൽ സെക്രട്ടറി സലീം ചെറുകാട്ട്, സെക്രട്ടറി എം. മുഹമ്മദ് കുഞ്ഞ്, മാധ്യമം ന്യൂസ് എഡിറ്റർ കെ.പി. െറജി, ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജമോഹൻ, പരസ്യവിഭാഗം മാനേജർ വൈ. നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story