Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 11:05 AM IST Updated On
date_range 29 April 2018 11:05 AM ISTകമ്പ്യൂട്ടര്‍ സംവിധാനത്തിലെ പിഴവ്; കുസാറ്റിെൻറ എന്‍ട്രന്‍സ് പരീക്ഷ വൈകി
text_fieldsbookmark_border
അമ്പലപ്പുഴ: കമ്പ്യൂട്ടര്‍ സംവിധാനത്തിലെ പിഴവുമൂലം കുസാറ്റിെൻറ എന്‍ട്രന്‍സ് പരീക്ഷ രണ്ടര മണിക്കൂറോളം വൈകി. പുന്നപ്ര കാര്‍മല്‍ എൻജിനീയറിങ് കോളജ്, സഹകരണ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ 9.30ഓടെ നടത്താനിരുന്ന പരീക്ഷയാണ് വൈകിയത്. സിഫി എന്ന കമ്പനിയാണ് പരീക്ഷ നടത്തിപ്പിെൻറ കരാര്‍ ഏറ്റെടുത്തത്. കഴിഞ്ഞ രാത്രി 9.30ഓടെ െസര്‍വര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ പരിശോധിച്ച് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നെന്ന് കുസാറ്റിെൻറ പരീക്ഷ ചുമതല വഹിക്കുന്ന ജയപ്രഭ പറഞ്ഞു. എന്നാൽ, രാവിലെ രണ്ട് കമ്പ്യൂട്ടര്‍ െസര്‍വറുകളില്‍ ഒരെണ്ണത്തിെൻറ നാവിഗേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ പരീക്ഷ നടത്തിപ്പ് വൈകി. സിഫിയുടെ ജീവനക്കാരെത്തി തകരാര്‍ പരിഹരിച്ചതിന് ശേഷം 11.45ഓടെയാണ് പരീക്ഷ തുടങ്ങാനായത്. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തേണ്ടത്. രാവിലെ 9.30 മുതല്‍ 11.30 വരെയുള്ള സെഷനില്‍ 153 വിദ്യാർഥികളും ഉച്ചക്ക് രണ്ടുമുതല്‍ വൈകീട്ട് നാല് വരെയുള്ള സെഷനില്‍ 119 വിദ്യാർഥികളുമാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ആദ്യ െസഷന്‍ പരീക്ഷ വൈകിയതിനാല്‍ രണ്ടാമതെത്തിയ വിദ്യാർഥികളും ആശങ്കയിലായി. പരീക്ഷ സമയത്തിന് 90 മിനിറ്റ് മുമ്പ് വിദ്യാർഥികള്‍ ഹാളില്‍ ഹാജരാകണമെന്നായിരുന്നു നിബന്ധന. എന്നാൽ, രാവിലെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം കുട്ടികള്‍ എത്തിയെങ്കിലും പരീക്ഷ കേന്ദ്രത്തിെൻറ ഗേറ്റ് പോലും തുറന്നിരുന്നില്ല. 8.30ഓടെയാണ് കാമ്പസില്‍ കയറാനായത്. ഇവർക്ക് കുടിവെള്ളം പോലും ലഭിക്കാതെ പരീക്ഷ ഹാളില്‍ നാല് മണിക്കൂറിലധികം ഇരിക്കേണ്ടി വന്നു. കേപ്പ് കാമ്പസിലെ െസര്‍വർ പ്രശ്നം 10 മണിയോടെയാണ് പരിഹരിക്കാനായത്. ഇതിനുശേഷമാണ് കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞരാത്രിയുണ്ടായ ശക്തമായ മിന്നലില്‍ സെര്‍വറിന് കേടുപാടുകള്‍ സംഭവിച്ചതാകാമെന്നാണ് സിഫി ജീവനക്കാര്‍ പറയുന്നത്. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മറ്റ് നാല് കേന്ദ്രങ്ങളിലും പരീക്ഷക്ക് തടസ്സമുണ്ടായില്ലെന്നാണ് കുസാറ്റ് അധികൃതര്‍ അറിയിച്ചു. മേഘാലയ മന്ത്രിതല സംഘം ആലപ്പുഴ നഗരമാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സന്ദർശിച്ചു ആലപ്പുഴ: നഗര വികസനത്തിെൻറ ആലപ്പുഴ മോഡൽ പഠിക്കാനെത്തിയ മേഘാലയ നഗരഭരണ മന്ത്രി ഹാംലെറ്റ്സൺ ദോഹ്ളി, ആരോഗ്യമന്ത്രി സാംമൂൺ മാൽഗിയാങ്, ചീഫ് വിപ്പ് അഗത കെ. സാങ്മ എന്നിവർക്ക് കലക്ടറേറ്റിലും ആലപ്പുഴ നഗരസഭയിലും സ്വീകരണം നൽകി. നഗരസഭയിൽ നടപ്പാക്കുന്ന മാലിന്യ സംസ്കരണ പദ്ധതികൾ മനസ്സിലാക്കാനും പഠിക്കാനുമാണ് 11 പേരടങ്ങുന്ന സംഘം എത്തിയത്. ശനിയാഴ്ച രാവിലെ കലക്ടറേറ്റിലെത്തി കലക്ടർ ടി.വി. അനുപമയുമായി സംസാരിച്ചു. കലക്ടറേറ്റിലെ മാലിന്യ സംസ്കരണ കേന്ദ്രം കണ്ടു. ശേഷം ആലിശ്ശേരിയിലെ കേന്ദ്രവും സന്ദർശിച്ചു. നഗരസഭ ഹാളിലെത്തി ചെയർമാനും കൗൺസിലർമാരുമായി ആശയവിനിമയം നടത്തി. നഗരസഭ തയാറാക്കിയ നിർമലഭവനം, നിർമല നഗരം പദ്ധതിയുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലുള്ള പവർപോയൻറ് പ്രസേൻറഷൻ വീക്ഷിച്ചു. കലക്ടറേറ്റിൽ സംസ്ഥാന ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ ഷാജി ക്ലമൻറ്, ജില്ല കോഓഡിനേറ്റർ ബിൻസ് സി. തോമസ്, നഗരസഭ ചെയർമാൻ, മറ്റ് കൗൺസിലർമാർ എന്നിവരും സന്നിഹിതരായിരുന്നു. ഞായറാഴ്ചയും സംഘം ആലപ്പുഴയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story