Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെട്ടിക്കാട് പള്ളിയിൽ...

ചെട്ടിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന്​ മേയ് ഒന്നിന്​ കൊടിയേറും

text_fields
bookmark_border
പറവൂർ: ചെട്ടിക്കാട് സ​െൻറ് ആൻറണീസ് ദേവാലയ തീർഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് ഒരുക്കം പൂർത്തിയായി. മേയ് ഒന്നിന് കൊടിയേറും. എട്ടിനാണ് ഊട്ടുതിരുനാൾ. എട്ടാമിടം 15ന് നടക്കും. തിരുനാളിനോടനുബന്ധിച്ച് രണ്ടുലക്ഷം പേർക്ക് ഊട്ടുസദ്യ വിതരണം ചെയ്യും. ഒരുസമയം 10,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ പന്തൽ പള്ളിമുറ്റത്ത് ഒരുങ്ങിക്കഴിഞ്ഞു. അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാവസ്ത്രത്തി​െൻറ ഭാഗം എന്നീ അന്തോണീസി​െൻറ മൂന്നു തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ഏഷ്യയിലെ ഏക ദേവാലയമാണ് ചെട്ടിക്കാട്. തിരുശേഷിപ്പുകൾ വണങ്ങാനും അദ്ഭുതരൂപം ദർശിക്കാനും തിരുനാൾ ദിനങ്ങളിൽ നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് വിശ്വാസികൾ പള്ളിയിലെത്തും. മേയ് ഒന്നിന് 10ന് ആർച് ബിഷപ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന് സ്വീകരണം, 10.15ന് കൊടിയേറ്റം, 10.30ന് കുർബാന, നൊവേന, രോഗശാന്തി പ്രാർഥന, ആരാധന, എട്ടിന് മെഗാഷോ. ഊട്ടുതിരുനാൾ ദിനമായ എട്ടിന് രാവിലെ 10ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന് സ്വീകരണം, 10.15ന് ആരംഭിക്കുന്ന ഊട്ടുനേർച്ച രാത്രിവരെ നീളും. രാവിലെ 6.30 മുതൽ രാത്രി 9.30 വരെ തുടർച്ചയായി കുർബാന, നൊവേന എന്നിവയുണ്ടാകും. എട്ടാമിടമായ 15ന് 4.15ന് ആ േൻറാണിയൻ പിൽഗ്രിം സ​െൻറർ ആശീർവാദം. തിരക്ക് നിയന്ത്രിക്കാനാവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ടെന്ന് റെക്ടർ ഫാ. ജോയ് കല്ലറയ്ക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വോളിബാൾ, ബാൾ ബാഡ്മിൻറൺ പരിശീലനം പറവൂർ: വോളിബോൾ, ബാൾ ബാഡ്മിൻറൺ എന്നിവയിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ പരിശീലനവും ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകുന്ന പദ്ധതി അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കും. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്ന 50 ആൺകുട്ടികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർ മേയ് അഞ്ചിനകം സ്കൂൾ മാനേജർ, എച്ച്.എം.വൈ.എസ് കൊട്ടുവള്ളിക്കാട്, മൂത്തകുന്നം പി.ഒ, 683516 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഗൊളിമ്പിക്സ് മേയ് ഒന്നിന് പറവൂർ: നാടൻ കായിക മത്സരങ്ങൾ ഹരം പകരുന്ന 'ഗൊളിമ്പിക്സ്' മേയ് ഒന്നിന് ഗോതുരുത്തിൽ നടക്കും. കൊച്ചിൻ ഗ്ലോബൽ റോട്ടറി ക്ലബ്, സ്പോർട്സ് ആൻഡ് മാനേജ്മ​െൻറ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഗോതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് എന്നിവരാണ് സംഘാടകർ. ഒന്നാം തീയതി മൂന്നിന് എസ്.എ.സി ഗ്രൗണ്ടിൽ ദീപശിഖ തെളിയും. പൊടിക്കളി, പകിടകളി, തൊങ്ങിത്തൊട്ട്, അട്ടിയേറ്, നീളൻവാർ, ചൂണ്ടയിടൽ, കിളിമാസ്, അഞ്ഞൂറ് കളി എന്നീ ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയകാലത്തെ കളികൾ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാലാം തവണയാണ് ഗൊളിമ്പിക്സ് നടത്തുന്നതെന്ന് എസ്.എ.സി പ്രസിഡൻറ് ആൻറണി ജോസഫ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story