Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅബ്റാർ സിൽവർ ജൂബിലി...

അബ്റാർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം

text_fields
bookmark_border
വടുതല: വടുതല അബ്റാർ ചാരിറ്റബിൾ ട്രസ്റ്റി​െൻറ സിൽവർ ജൂബിലി ആഘോഷ പരിപാടിക്ക് ഞായറാഴ്ച തുടക്കമാകും. 'വിജ്ഞാനമാണ് പരിഹാരം' പ്രമേയത്തിലാണ് സിൽവർ ജൂബിലി നടക്കുന്നത്. രാവിലെ ഏഴിന് ട്രസ്റ്റ് ചെയർമാൻ വി.എം. മൂസ മൗലവി പതാക ഉയർത്തും. അതിരാംപട്ടണം ജാമിയ റഹ്മാനിയ പ്രിൻസിപ്പൽ കെ.ടി. മുഹമ്മദുകുട്ടി ഹസ്രത്ത് ആത്മസംസ്കരണ പ്രഭാഷണം നടത്തും. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി ചേലക്കുളം അബുൽ ബുഷ്റ മൗലവി ഉദ്ഘാടനം ചെയ്യും. മലപ്പുറം ഖാദി ഒ.പി.എം. മുത്തുകോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് അബ്റാർ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം പേഴ്സനൽ ലോബോർഡ് മെംബർ ഡോ. പി. ഇബ്രാഹീം ഹാജി മുഖ്യാതിഥിയാകും. മൗലവി മുഹമ്മദ് ഈസ ഫാളിൽ മമ്പഈ ഉദ്ബോധന പ്രഭാഷണവും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി സമ്മേളന പ്രമേയപ്രഭാഷണവും നടത്തും. കാഞ്ഞാർ അഹ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തും. കുടുംബ സംഗമങ്ങൾ, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ സെമിനാർ, റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ.ബി. ഫത്ഹുദ്ദീൻ മൗലവി, മാനേജർ ഡി.എം. മുഹമ്മദ് മൗലവി, ഡി.എം. തഖിയുദ്ദീൻ മൗലവി, മുഹമ്മദ് റുമൈസ് ഹുദവി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കള്ളുഷാപ്പ് തുറക്കരുത് നീർക്കുന്നം: തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സ്വൈരജീവിതത്തിന് തടസ്സമായി നിൽക്കുന്ന പുന്നപ്ര ബീച്ച് റോഡിലെ കള്ളുഷാപ്പ് തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകരുതെന്ന് ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. മദ്യവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ഷാപ്പിന് മുന്നിൽ നടക്കുന്ന ജനകീയ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷക്കള്ള് കൊടുത്തതി​െൻറ പേരിൽ എക്സൈസ് സ്ക്വാഡ് പൂട്ടിച്ച ഷാപ്പ് തുറക്കാതിരിക്കാൻ കോടതിയെ സമീപിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബസംഗമം നാളെ ചേര്‍ത്തല: പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക് കോളജിലെ 1970-80 സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബാച്ചുകളുടെ ഗ്ലോബല്‍ കുടുംബസംഗമം ഞായറാഴ്ച ആലപ്പുഴ പഗോഡ റിസോര്‍ട്ടില്‍ നടത്തും. രാവിലെ 10ന് സംഗമത്തില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യവസായ പ്രമുഖരായ അംഗങ്ങളെ ആദരിക്കും. വിദഗ്ധ ഉപദേശ സെമിനാര്‍, ഗൈഡന്‍സ് ക്ലാസ്, വിവിധ കലാപരിപാടികള്‍ എന്നിവയും നടത്തും. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ 30 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ സംഗമത്തിന് വിപുല ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡൻറ് ജോസഫ് മാരാരിക്കുളം, കെ.എസ്. കേന്ദ്രകുമാര്‍, ടി.എം. കുര്യന്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story