Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ സുഖയാത്രക്ക്​ 17 റോഡുകൾ കൂടി

text_fields
bookmark_border
ആലപ്പുഴ: ഇന്നുവരെ കാണാത്ത റോഡ് വികസനത്തിന് ജില്ല സാക്ഷിയാവുന്നു. നഗരവാസികൾക്കും ഗ്രാമവാസികൾക്കും സുഖയാത്ര, ശുഭയാത്ര എന്ന എൽ.ഡി.എഫ് സർക്കാറി​െൻറ ലക്ഷ്യം പ്രാവർത്തികമാക്കാനുള്ള പ്രയത്നത്തിലാണ് പൊതുമരാമത്ത് വകുപ്പ്. സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ മണ്ഡലങ്ങളിലായി ജില്ലയിൽ ഇതുവരെ പൂർത്തിയായത് 17 റോഡുകളുടെ നിർമാണ പ്രവർത്തനങ്ങളാണ്. ഉദ്ഘാടനം ചെയ്തതും മേയ് മാസത്തോടെ ഉദ്ഘാടന സജ്ജമായതുമായ റോഡുകളുടെ എണ്ണമാണിത്. 48.43 കോടി രൂപയുടെ റോഡ് വികസനമാണ് ഇതുവരെ നടന്നത്. എട്ട് പ്രധാന റോഡുകളുടെ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കും. ശവക്കോട്ടപ്പാലത്തി​െൻറ സമാന്തര പാലത്തിനായി 28.45 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ബജറ്റ് വിഹിതത്തിന് പുറമേ നബാർഡ്, കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് റോഡുകളുടെ നിർമാണം സാധ്യമാക്കിയത്. കടുത്ത യാത്രാദുരിതത്താൽ നിരവധി പരാതികളുയർന്ന ചേർത്തല-തണ്ണീർമുക്കം റോഡ് പുനർനിർമാണത്തിന് 12.8 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. ഒക്ടോബർവരെ സമയമുണ്ടെങ്കിലും 90 ശതമാനം ജോലികളും പൂർത്തിയായതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സി. എൻജിനീയർ വി. ബിനു അറിയിച്ചു. മന്ത്രിസഭ വാർഷികത്തി​െൻറ ഭാഗമായി മേയിൽ പണി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പകലും രാത്രിയും പണി നടത്തിയാണ് ആറ് കിലോ മീറ്റർ റോഡ് നിർമാണം ആധുനിക രീതിയിൽ പൂർത്തിയാക്കുന്നത്. ചേർത്തല-മുട്ടത്തിപ്പറമ്പ് റോഡ് പുനരുദ്ധാരണവും ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. ആറ് കോടി രൂപ ചെലവഴിച്ചു. ഇതാദ്യമായി പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് നഗരപ്രദേശങ്ങളിൽ റോഡുപണി ക്രമീകരിച്ചത്. രാത്രി പണി നടത്തിയതിനാൽ ഗതാഗതവും നിയന്ത്രണ വിധേയമായി. അധികകാലം ഈടുനിൽക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. റബറൈസ്ഡ് ടാറിങ്ങിന് പുറമേ, പ്ലാസ്റ്റിക്കും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. അഞ്ച് റോഡ് നിർമാണ-നവീകരണം അമ്പലപ്പുഴയിൽമാത്രം പൂർത്തിയായി. കൊച്ചുകട റോഡ്, ജൂബിലി റോഡ്, വട്ടപ്പള്ളി റോഡ്്, എലിഫൻറ് ഗേറ്റ് റോഡ്, എക്സ്ചേഞ്ച് റോഡ് എന്നിവ ഇതിൽപ്പെടും. ആലപ്പുഴയിൽ മൂന്ന് റോഡ് നിർമാണം പൂർത്തിയായി. വഴിച്ചേരി-കൊമ്മാടി റോഡ്, ആറാട്ടുവഴി-മാളികമുക്ക് റോഡ്, കാപ്പിൽമുക്ക്-അടിമ ജങ്ഷൻ റോഡ്, കലവൂർ-കാട്ടൂർ റോഡ്, കോൾഗേറ്റ്-കാവുങ്കൽ റോഡ്, ആലപ്പുഴ പുന്നമടക്കായൽ ടൂറിസം കണക്റ്റിവിറ്റി റോഡ്, എ.എസ് കനാൽ-ഈസ്റ്റ് ബാങ്ക് റോഡ് എന്നിവയാണ് പ്രധാനപ്പെട്ടവ. ഇരുവശവും ടൈൽ പാകുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ ആർ.കെ ജങ്ഷൻ മുതൽ കാർത്തികപ്പള്ളി വരെ റോഡ് പുനരുദ്ധാരണം പൂർത്തിയാക്കി. കീരിക്കാട് വെട്ടത്തുകടവ് റോഡിൽ മാളിയേക്കൽ ജങ്ഷൻ മുതൽ മുതുകുളം ഹൈസ്കൂൾ വരെ പണി പുരോഗമിക്കുന്നു. ഇതേ റോഡിൽ 2.20 കോടിയുടെ ഭരണാനുമതി ലഭിച്ച ഹൈസ്കൂൾ ജങ്ഷൻ മുതൽ വെട്ടത്തുകടവ് വരെയുള്ള ബി.എം ആൻഡ് ബി.സി ജോലി പകുതി പൂർത്തീകരിച്ചു. കുട്ടനാട് നിയോജക മണ്ഡലത്തിൽ നാലാങ്കൽ -മുപ്പത്തിനാലിൽപ്പടി റോഡ് പുനരുദ്ധാരണം, എടത്വ -പുതുക്കരി -മാമ്പുഴക്കരി റോഡി​െൻറ ടാറിങ് എന്നിവ പൂർത്തിയായി. എട്ടോളം റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കായംകുളം നിയോജക മണ്ഡലത്തിൽ 1.45 കോടി രൂപക്ക് പെരിങ്ങാല -കൊച്ചിക്കൽ റോഡ് നവീകരണം പൂർത്തിയായി. മാവേലിക്കരയിൽ രണ്ട് റോഡുകളാണ് ഉദ്ഘാടനത്തിന് തയാറായത്. പനയിൽ ആനയടി, എരുമക്കുഴി-ഇടപ്പോൺ റോഡുകളാണിത്. രണ്ടിനുമായി 8.38 കോടി രൂപ ചെലവഴിച്ചു. കായംകുളത്ത് പെരിങ്ങാല-കൊച്ചിക്കൽ, കളരിക്കൽ ജങ്ഷൻ -മണിവേലിക്കടവ് റോഡുകളോടൊപ്പം കെ.പി റോഡിൽ അറ്റകുറ്റപ്പണിയും പൂർത്തിയായി. ചെങ്ങന്നൂരിൽ പെരിശ്ശേരി-ചെറിയനാട്, കൊടുകുളഞ്ഞി-പുലക്കടവ്, എണ്ണക്കാട്-ഉളുന്തി റോഡ് എന്നിവയും സഞ്ചാരയോഗ്യമാക്കി. മൂന്നും ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക രീതിയിലാണ് നിർമിച്ചത്. 3.93 കോടി രൂപ വിനിയോഗിച്ചു. അരൂരിൽ പൂച്ചാക്കൽ-പഴയ മാർക്കറ്റ് റോഡിലെ ട്വിൻ ബോക്സ് കൾവർട്ടി​െൻറ പുനർനിർമാണം പൂർത്തിയായി. മണിയങ്കരി കൾവർട്ടി​െൻറ പുനരുദ്ധാരണത്തോടൊപ്പം വടുതല-കുടപുറം റോഡ് 20 എം.എം ചിപ്പിങ് കാർപ്പറ്റ് ചെയ്തു. അരൂർ എൻ.എച്ച്.ഡി ലിങ്ക്ഡ് പോർഷന് 3.77 കോടി രൂപയാണ് ലഭിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story